allu-arjun-cross-15-million-followers-in-instagram
തെന്നിന്ത്യയുടെ സ്റ്റൈലിഷ് സ്റ്റാറാണ് അല്ലു അര്‍ജുന്‍. നിരവധി ആരാധകരാണ് താരത്തിനും, അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കുമുള്ളത്. ഇപ്പോഴിതാ സ്വപ്‌ന തുല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. ഇന്‍സ്റ്റഗ്രാമില്‍ 15 മില്ല്യണ്‍ ഫോളോവേഴ്‌സ് ആയിരിക്കുകയാണ് അല്ലുവിനു.
ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള സൗത്ത് ഇന്ത്യന്‍ താരമായിരിക്കുകയാണ് അല്ലു ഇപ്പോൾ. അതേസമയം ഈ റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്ന ആദ്യ സൗത്ത് സ്റ്റാറായിരിക്കുകയാണ് അല്ലു അര്‍ജുന്‍. സൗത്ത് ഇന്ത്യന്‍ താരങ്ങളില്‍ വിജയ് ദേവരകൊണ്ട മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ അല്ലുവിന് തൊട്ടടുത്തുള്ളത്.
എന്നാൽ 14.2 മില്യണ്‍ ഫോളോവേഴ്സാണ് വിജയ് ദേവരകൊണ്ടയ്ക്കുള്ളത്. രാം ചരണിന് 5 മില്ല്യണ്‍, ജൂനിയര്‍ എന്‍.ടി.ആറിന് 3.5 മില്ല്യണ്‍ , പ്രഭാസിന് 7.7 മില്ല്യണ്‍, മഹേഷ് ബാബു 7.6 മില്ല്യണ്‍ എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം.
അതേസമയം പുഷ്പയിലുടെ റെക്കോര്‍ഡ് വിജയമാണ് അല്ലു അര്‍ജുന്‍ സ്വന്തമാക്കിയത്. ബോക്‌സോഫീസിൽ അല്ലു മാജിക് തുടരുകയാണ്. 80 കോടി രൂപയ്ക്കടുത്താണ് ഹിന്ദി പുഷ്പയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രം ആമസോണില്‍ റിലീസ് ചെയ്തതോടെ ഇന്ത്യയ്ക്ക് പുറത്തുള്ള ആരാധകരും ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…