Monday, December 22, 2025

മേജര്‍ സൂപ്പറാണ്! ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ തൊടുന്ന സിനിമ ; അഭിനന്ദനവുമായി അല്ലു അര്‍ജുന്‍

അദിവി ശേഷ് നായകനാവുന്ന ചിത്രം ‘മേജര്‍’ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സിനിമയെ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ സിനിമയെ പ്രശംസിച്ച്‌ രംഗത്തെത്തി.

ട്വിറ്ററിലൂടെയാണ് താരം അഭിപ്രായം പങ്കുവെച്ചത്. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ തൊടുന്ന സിനിമയാണെന്ന് അല്ലു പറഞ്ഞു. അദിവി ശേഷിന്റെ പ്രകടനത്തേയും അല്ലു അര്‍ജുന്‍ അഭിനന്ദിച്ചു.

പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരമായ ജീവിത കഥയാണ് ‘മേജര്‍’ പറയുന്നത്.

ആദ്യ ദിനം തന്നെ പ്രേക്ഷകര്‍ വലിയ വരവേല്‍പ്പാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. രാജ്യസ്‌നേഹം കൊണ്ടും ആദരവ് കൊണ്ടും കണ്ണ് നിറഞ്ഞൊഴുകാതെ ആരും തീയേറ്ററില്‍ നിന്ന് പോയിട്ടില്ല.

ഇന്ത്യ ഒട്ടാകെ ഉള്ള പ്രേക്ഷകര്‍ സിനിമ തീരുമ്പോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ച്‌ ആദരവര്‍പ്പിക്കുകയാണ്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും പല സ്ഥലങ്ങളിലും ഭാരത് മാതാ കീ ജയ് വിളികളോടെയാണ് പ്രേക്ഷകര്‍ തീയേറ്റര്‍ വിട്ടത്. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് സംവിധാനം.

Related Articles

Latest Articles