Monday, September 28, 2026

കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇ ശ്രീധരനെ വിളിക്കണം, അദ്ദേഹമാണ് വിദഗ്ധൻ: മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ അലോക് വര്‍മ

കോഴിക്കോട്: കെ റെയിൽ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇ ശ്രീധരനെ വിളിക്കണമെന്ന ആവശ്യവുമായി മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ അലോക് വര്‍മ. ഇ ശ്രീധരന്‍ സാങ്കേതിക വിദഗ്ധനാണെന്നും, അദ്ദേഹത്തിന് കൂടുതല്‍ സംശയങ്ങള്‍ ചോദിക്കാനാകുമെന്നും അലോക് വര്‍മ പറഞ്ഞു.

‘കേരളത്തിന് കെ.റെയിലല്ല, ബ്രോഡ്‌ഗേജാണ് അനുയോജ്യമെന്നും, സാമ്പത്തികമായും ഇതുതന്നെയാണ് നല്ലതെന്നും അലോക് വര്‍മ പറഞ്ഞു. സില്‍വര്‍ലൈനിനെ സ്റ്റാന്റേര്‍ഡ് ഗേജാക്കുന്നത് ജെയ്ക്കയില്‍ നിന്നും പണം തട്ടാനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം കെ.റെയില്‍ എംഡി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അലോക് വര്‍മ പറഞ്ഞു.

ഈ സാഹചര്യത്തിൽ കെ.റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇ.ശ്രീധരനെ വിളിക്കണം അദ്ദേഹത്തിന് കൂടുതല്‍ സംശയങ്ങള്‍ ചോദിക്കാനാകും. ഇ ശ്രീധരന്‍ സാങ്കേതിക വിദഗ്ധനാണ്. അദ്ദേഹത്തെ ചര്‍ച്ചയില്‍ മോഡറേറ്ററാക്കണമെന്നും, ബദല്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നും അലോക് വര്‍മ കൂട്ടിച്ചേര്‍ത്തു.

 

Related Articles

Latest Articles