Tuesday, October 13, 2026

ഷഹീന്‍ബാഗില്‍ വെടിവെച്ചത് ആം ആദ്മി പ്രവര്‍ത്തകന്‍ തന്നെയായിരുന്നു : വെളിപ്പെടുത്തലുമായി പോലീസ് കമ്മീഷണര്‍ പര്‍വീണ്‍ രഞ്ജന്‍

ദില്ലി: ഷഹീന്‍ ബാഗില്‍ അക്രമികള്‍ക്ക് നേരെ നിറയൊഴിച്ചയാള്‍ ആം ആദ്മി പ്രവര്‍ത്തകന്‍ തന്നെയായിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ പര്‍വീണ്‍ രഞ്ജന്‍. ചോദ്യം ചെയ്യുമ്പോള്‍ പ്രതിയായ കപില്‍ ബൈസല ഇത് സമ്മതിച്ചതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

സ്‌പെഷ്യല്‍ ഇന്റലിജന്‍സ് കമ്മീഷണറായ പര്‍വീണ്‍ രഞ്ജന്‍, ബുധനാഴ്ച നടന്ന ഒരു പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിയുടെ പാര്‍ട്ടി ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കമുള്ള തെളിവുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിയും പിതാവും 2019 മെയില്‍, ആം ആദ്മിയില്‍ ഔദ്യോഗിക അംഗത്വം എടുത്തിരുന്നു എന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Latest Articles