Tuesday, September 22, 2026

അമരാവതിയിലെ താലിബാൻ മോഡൽ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; എൻ ഐ എ അന്വേഷണം പുരഗമിക്കുന്നു, കൊലപാതകത്തിൽ ഭീകരബന്ധമെന്ന് സംശയം

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന കടയുടമയുടെ കൊലപാതകം എൻഐഎ അന്വേഷണം പുരോഗമിക്കുന്നു. അമരാവതിയിൽ 54 കാരനായ കെമിസ്റ്റാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ ഭീകരബന്ധമുണ്ടോ എന്ന സംശയമുണ്ട്. ഇത് അടിസ്ഥാനമാക്കിയാകും അന്വേഷണ സംഘം മുന്നോട്ടു പോകുക. ഐഎസ് മോഡൽ കൊലപാതകമാണ് ഇതെന്ന് എന്‍ഐഎ പറയുന്നു. യുഎപിഎ, കലാപ ശ്രമം, കൊലപാതകം, ഗൂഢാലോചന വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നൂപുർ ശർമ്മയെ പിന്തുണച്ചതാണ് കടയുടമ ഉമേഷ് കൊൽഹെ കൊല്ലപ്പെടാന്‍ കാരണമെന്ന് അമരാവതി പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേസിൽ അമരാവതി സ്വദേശികളായ മുദ്ദ്‌സിർ അഹമ്മദ് (22), ഷാരൂഖ് പത്താൻ (25), അബ്ദുൾ തൗഫീക്ക് (24) ഷോയിബ് ഖാൻ (22), അതിബ് റാഷിദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയും എൻജിഒ നടത്തിപ്പുകാരനുമായ ഇർഫാൻ ഖാനെ (32) കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്ന് അമരാവതി പൊലീസ് കമ്മീഷണർ ഡോ. ആരതി സിംഗ് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഉദയ്‌പൂർ കൊലപാതകത്തിന് ഒരാഴ്ച്ച മുമ്പ് ജൂൺ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമരാവതി നഗരത്തിൽ മെഡിക്കൽ ഷോപ്പ് നടത്തുകയായിരുന്ന ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെ ജൂൺ 21ന് രാത്രി കടയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് കൊല്ലപ്പെട്ടത്. കേസില്‍ കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം അസറ്റിലായ ആറ് പേരെ ജൂലൈ 5 വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വാട്സ്ആപ്പ് സന്ദേശങ്ങളിൽ പ്രവാചക നിന്ദ ആരോപിച്ചാണ് കൊലപാതകമെന്ന് വ്യക്തമായത്. മുന്‍ ബിജപി വക്താവ് നൂപുര്‍ ശര്‍മ്മയുമായി ബന്ധപ്പെട്ട ചില സന്ദേശങ്ങള്‍ ഉമേഷ് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇട്ടതായി കുടുംബവും വ്യക്തമാക്കി. ബിജെപിയും ഇതേ ആരോപണവുമായി എത്തി. തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണം എന്‍ഐഎക്ക് വിട്ടത്.

അതേസമയം, പ്രവാചക നിന്ദ ആരോപിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന ജിഹാദി സംഘങ്ങളാണ് ഉമേഷിന്റെ കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക ബിജെപി നേതാക്കൾ ആരോപിക്കുന്നു. ഉദയ്‌പൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംശയം ബലപ്പെട്ടത്. നിലവിൽ കേസ് എൻ ഐ എ സംഘം അന്വേഷിക്കുകയാണ്. പ്രതികളെ ഇന്ന് ചോദ്യം ചെയ്യും.

Related Articles

Latest Articles