Tuesday, September 22, 2026

മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ്; ജയം ആർക്കൊപ്പം?

മുംബൈ : മഹാരാഷ്ട്ര നിയമസഭയിൽ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ്. എൻഡിഎ സ്ഥാനാർത്ഥിയായി രാഹുൽ നർവേക്കറും മഹാവികാസ് അഘാടി സ്ഥാനാർഥിയായി രാജൻ സാൽവിയുമാണ് മത്സരിക്കുന്നത്. നിലവിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ എൻഡിഎ സ്ഥാനാർഥി രാഹുൽ നർവേക്കറിന് വിജയം സുനിശ്ചിതമാണ്.

അതേസമയം, ഗോവയിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന വിമത ശിവസേന എംഎല്‍എമാര്‍ മുംബൈയിലേക്ക് മടങ്ങി. ഇന്നലെ രാത്രി ഗോവയില്‍ നിന്ന് വിമാനമാര്‍ഗമാണ് എംഎല്‍എമാര്‍ മുംബൈയിലെത്തിയത്. മുംബൈയിലെ താജ് പ്രസിഡന്റ് ഹോട്ടലിലാണ് എംഎല്‍എമാര്‍ എത്തിയത്. ബിജെപി എംഎല്‍എമാരും ഇതേ ഹോട്ടലിലാണ് താമസിക്കുന്നത്. ഇരുപാര്‍ട്ടികളും രാവിലെ ഇവിടെ നിന്ന് നിയമസഭയിലേക്ക് പുറപ്പെടുമെന്നാണ് വിവരം.

സ്പീക്കർ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കും. ഏറെ രാഷ്‌ട്രീയ പ്രതിസന്ധികൾക്കൊടുവിൽ കഴിഞ്ഞ 30 നാണ് മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്തത്.

Related Articles

Latest Articles