Sunday, June 16, 2024
spot_img

ലോകത്തിലെ ആദ്യത്തെ രാമായണ്‍ സര്‍വകലാശാല ബിഹാറിൽ സ്ഥാപിക്കും; പ്രവർത്തനം ജൂലൈ മുതൽ

ലോകത്തിലെ ആദ്യത്തെ രാമായണ സർവ്വകലാശാല ബീഹാറിൽ തുറക്കും. ഇതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. വൈശാലിയിലെ ഇസ്മായിൽപൂരിൽ രാമായണ സർവകലാശാല ഉടൻ സ്ഥാപിക്കാൻ മഹാവീർ മന്ദിർ ട്രസ്റ്റ് സംസ്ഥാന സർക്കാരിനോട് അനുമതി തേടി. 10.50 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ട്രസ്റ്റ് ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി.

ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്ഡി, എന്നിവയ്ക്കായി രാജ്യത്തെ പരമ്പരാഗത സർവ്വകലാശാലകൾക്ക് തുല്യമായി ശാസ്ത്രി, ആചാര്യ, വിദ്യാ വാചസ്പതി, വിദ്യാ വാരിധി എന്നീ ബിരുദങ്ങൾക്ക് കോഴ്‌സുകൾ നൽകുന്നത് രാജ്യത്ത് ആദ്യമായാണ്. ജൂലൈ മുതല്‍ രാമായണ്‍ സര്‍വകലാശാല ബീഹാറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 12 ഏക്കർ സ്ഥലത്ത് ഇസ്മായിൽപൂരിൽ സർവകലാശാല സ്ഥാപിക്കുമെന്ന് ട്രസ്റ്റിന്റെ സെക്രട്ടറി ആചാര്യ കിഷോർ കുനാൽ പറഞ്ഞു. സ്ഥാപനത്തിന്റെയും സൗകര്യങ്ങളുടെയും മുഴുവൻ ചെലവും ക്ഷേത്ര ട്രസ്റ്റ് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കി വാൽമീകിയുടെ രാമായണം, തുളസീദാസിന്റെ രാംചരിത മാനസ് എന്നിവയെ ആസ്പദമാക്കിയുള്ള ഗവേഷണ സൗകര്യങ്ങളും സർവകലാശാലയിലുണ്ടാകും.

Related Articles

Latest Articles