Friday, May 24, 2024
spot_img

നിങ്ങൾ മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നുണ്ടോ ?; ഇക്കാര്യം ചെയ്തില്ലെങ്കിൽ പണികിട്ടും; മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ

ദില്ലി: ഇൻറർനെറ്റ് ബ്രൗസ് ചെയ്യാൻ മോസില്ല ഫയർഫോക്സ് (Firefox) ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, മോസില്ല ഉൽപ്പന്നങ്ങളിൽ നിരവധി സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) പറഞ്ഞു.

സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ മാത്രമല്ല, സ്പൂഫിംഗ് ആക്രമണങ്ങള്‍ നടത്താനും അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും ഉപയോക്താക്കളുടെ സമ്മതമില്ലാതെ സെന്‍സിറ്റീവ് വിശദാംശങ്ങള്‍ നേടാനും ഹാക്കര്‍മാര്‍ക്ക് ഈ പിഴവുകള്‍ ഉപയോഗിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ ഫയർഫോക്‌സ് 98 അപ്‌ഡേറ്റിന് മുമ്പുള്ള എല്ലാ മോസില്ല ഫയർഫോക്‌സ് പതിപ്പുകളും ഈ സുരക്ഷാ തകരാറുകളാൽ ബാധിക്കപ്പെട്ടതായി സുരക്ഷാ ഏജൻസി വെളിപ്പെടുത്തി. കൂടാതെ, 91.7-ന് മുമ്പുള്ള മോസില്ല ഫയർഫോക്സ് ESR പതിപ്പുകളും 91.7-ന് മുമ്പുള്ള മോസില്ല ഫയർഫോക്സ് തണ്ടർബേർഡ് പതിപ്പുകളും സമാനമായ സുരക്ഷാ തകരാറുകൾ അഭിമുഖീകരിക്കുന്നു.

Related Articles

Latest Articles