Saturday, October 10, 2026

അമ്പലമുക്കിൽ ചെടി വില്പനശാലയിലെ ജീവനക്കാരിയെ കുത്തിക്കൊന്ന പ്രതി പിടിയിൽ

തിരുവനന്തപുരം: അമ്പലമുക്കിൽ ചെടി വില്പനശാലയിലെ ജീവനക്കാരിയെ കുത്തിക്കൊന്ന പ്രതി പിടിയിൽ(Ambalamukku Murder Culprit Arrested). തമിഴ്നാട്ടിൽ നിന്നുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് സ്വദേശിയായ രാജേഷ് എന്ന യുവാവാണ് പോലീസ് കസ്റ്റഡിയിലുള്ളത്. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കസ്റ്റഡിയിലുള്ള പ്രതിയെ ഇപ്പോൾ ചോദ്യം ചെയ്യുന്നതായിട്ടാണ് ലഭിക്കുന്ന വിവരം.

അമ്പലമുക്ക് കുറവന്‍കോണം റോഡിലെ അമ്പലനഗറില്‍ ടാബ്സ് ഗ്രീന്‍ടെക് അഗ്രിക്ലീനിക്ക് എന്ന കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനിത മോളാണ് (38) കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വിനീതയുടെ നാലരപ്പവന്റെ മാല നഷ്ടമായിരുന്നു.

എന്നാല്‍ വിൽപനശാലയിലെ കളക്ഷന്‍ പണമായ 25,000 രൂപ ഹാന്‍ഡ് ബാഗില്‍ തന്നെയുണ്ടായിരുന്നു. അതേസമയം വിനിത മോളുടെ മൃതദേഹത്തിൽ കഴുത്തിൽ ആഴത്തിലുളള മൂന്ന് കുത്തുകളേറ്റിട്ടുണ്ടായിരുന്നു. പുല്ലുവെട്ടാൻ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തികൊണ്ടാണ് മുറിവേറ്റത്. കടയുടെ ഇടുങ്ങിയഭാഗത്ത് ചെടികൾക്കിടയിലാണ് മൃതദേഹം കണ്ടത്. പത്ത് മാസം മുമ്പാണ് വിനിത ഇവിടെ ജോലിക്ക് ചേർന്നത്.

Related Articles

Latest Articles