കൽപ്പറ്റ: വയനാട് അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡ് (Acid) ആക്രമണം നടത്തിയ പ്രതി മരിച്ച നിലയിൽ. തലശേരി റെയിൽവേ ട്രാക്കിനടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലവയൽ ആറാട്ടുപാറ സ്വദേശി സനലിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ഭാര്യ ലിജിതക്കും 10 വയസുകാരിയായ മകൾക്കും നേരെ സനൽ ആസിഡ് ഒഴിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.
ആസിഡ് ആക്രമണത്തിന് ശേഷം സനല്‍ ബൈക്കില്‍ രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കണ്ണൂരിലേക്കാണ് പ്രതി രക്ഷപ്പെട്ടതെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സനലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

