മുംബൈ: മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആകാശ് അംബാനിയുടെ വിവാഹചടങ്ങുകള്‍ക്ക് തുടക്കം. മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയിലെയും വിദേശത്തെയും രാഷ്ട്രീയ-വ്യവസായ-ചലച്ചിത്ര പ്രമുഖര്‍ പങ്കെടുക്കുന്നു. വജ്രവ്യാപാരി റസ്സല്‍ മെഹ്തയുടെയും മോണ മെഹ്തയുടെയും മകള്‍ ശ്ലോക മെഹ്തയെയാണ് ആകാശ് അംബാനി താലിചാര്‍ത്തുന്നത്.

മുംബൈ ജിയോ വേള്‍ഡ് സെന്ററില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് വിവാഹാഘോഷങ്ങള്‍ ആരംഭിച്ചത്. വിവാഹാഘോഷത്തിന്റെ ഭാഗമായി അതിഥികള്‍ക്ക് വിഭവസമൃദ്ധമായ വിരുന്ന് സല്‍ക്കാരവും സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്.