Monday, December 29, 2025

കാസർഗോഡിൽ 5 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രീസ് പിടികൂടി; രാജപുരം സ്വദേശികളായ മൂന്നംഗ സംഘം അറസ്റ്റിൽ

കാസർഗോഡ് : കാഞ്ഞങ്ങാടിൽ നിന്നും ആംബർഗ്രീസ് പിടികൂടി. വിപണിയിൽ 5 കോടി രൂപ വിലമതിക്കുന്ന 10 കിലോ ആംബർഗ്രീസാണ് പോലീസ് പിടികൂടിയത്. ഇതിനെ തുടർന്ന് രാജപുരം സ്വദേശികളായ ദിവാകരൻ, സിദ്ധിക്ക്, നിഷാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കാസർഗോഡ് പൊലീസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകിട്ട് കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് ആംബർഗ്രീസ് പിടികൂടിയത്. ആംബർഗ്രീസ് കർണാടകയിൽ നിന്ന് എത്തിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം. സംഘത്തിലെ രണ്ട് പേർ മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി

Related Articles

Latest Articles