Thursday, January 1, 2026

ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ വാഹനാപകടം ; അഞ്ച് പേര്‍ മരിച്ചു; പതിമൂന്ന് പേർക്ക് പരിക്കേറ്റു ; മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

മുംബൈ: ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. പോലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു . നാട്ടുകാരുടെ സഹായത്തോടെ പോലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ബാന്ദ്ര-വര്‍ളി കടല്‍പ്പാതയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം.

ബാന്ദ്രയെ തെക്കന്‍ മുംബൈയിലെ വര്‍ളിയുമായി ബന്ധിപ്പിക്കുന്ന പാലത്തിലായിരുന്നു സംഭവം. ഇതോടെ ബാന്ദ്രയില്‍ നിന്ന് വര്‍ളിയിലേക്കുള്ള റോഡ് അടച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

‘മുംബൈയിലെ ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ ഉണ്ടായ അപകടത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ടതില്‍ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു

Related Articles

Latest Articles