Tuesday, September 22, 2026

സൈനിക ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു; സഹ പൈലറ്റ് ഗുരുതരാവസ്ഥയിൽ

അരുണാചൽ പ്രദേശ് : സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റ് മരിച്ചു. അരുണാചൽ പ്രദേശിലെ തവാങിന് സമീപമാണ് അപകടം. തവാങ്ങിനടുത്തുള്ള ഫോർവേഡ് ഏരിയയിൽ പറക്കുകയായിരുന്ന ആർമി ഏവിയേഷൻ ഹെലികോപ്റ്ററാണ് തകർന്നത്.

ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. പതിവ് യാത്രയ്ക്കിടെ തകർന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന പൈലറ്റുമാരിൽ ഒരാൾ മരിച്ചു. ‘ചീറ്റ’ ഹെലികോപ്റ്ററാണ് തകർന്ന് വീണത് .

സൈനിക ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്. ലഫ്റ്റനന്റ് കേണൽ സൗരഭ് യാദവ് ആണ് മരണത്തിന് കീഴടങ്ങിയത്. ഹെലികോപ്റ്റർ തകരാനുള്ള കാരണം വ്യക്തമല്ല.

Related Articles

Latest Articles