ചൈനീസ് മൊബൈൽ ഫോൺ കമ്പനി വാവേ ടെക്‌നോളജീസിന് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് 90 ദിവസത്തേക്ക് വൈകിപ്പിക്കാൻ അമേരിക്കയുടെ നീക്കം. 90 ദിവസത്തിനാകം നിലവിലുള്ള ഉപയോക്താക്കള്‍ക്കുള്ള സേവനം തടസപ്പെടാതിരിക്കാൻ നടപടികള്‍ സ്വീകരിക്കണം. ഇതിന് ആവശ്യമായ ഉപകരണങ്ങളും സേവനങ്ങളും അമേരിക്കന്‍ കമ്പനികളില്‍ നിന്നും വാങ്ങാനും ഉപയോഗിക്കാനും വാവേയ്ക്ക് അനുമതിയുണ്ട്. ഓഗസ്റ്റ് 19 വരെയാണ് ഈ താത്കാലിക ലൈസന്‍സിന്റെ കാലാവധി
രാജ്യസുരക്ഷ ശക്തമാക്കാൻ അമേരിക്ക സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ വാവേയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നിയന്ത്രിക്കാനും വിലക്കാനും അമേരിക്ക തീരുമാനിച്ചത്.
ലോകത്തെ മുൻനിര ഫോണ്‍ കമ്പനിയായ വാവേയ്ക്ക് കനത്ത പ്രഹരമാണ് ഈ തീരുമാനം. വാവേയുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ക്വാല്‍കോ, ഇന്റല്‍ പോലുള്ള ചിപ്പ് നിര്‍മാണ കമ്പനികളും വാവേയുമായുള്ള സഹകരണം നിര്‍ത്താന്‍ ഒരുങ്ങുകയാണ് .
പക്ഷെ സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ ഓഎസ് വികസിപ്പിച്ചതും സ്വന്തമായി ചിപ്പ് നിര്‍മാണ സ്ഥാപനമുള്ളതും വാവേയ്ക്ക് ലോകവ്യാപക തിരിച്ചടികൾ നൽകില്ലെന്ന് കരുതപ്പെടുന്നു.

