Nabi-against-march-got-wrong-2-men-death
മേരിലാൻഡ്: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. സ്മിത്ത്‌സ്ബർഗിലെ മേരിലാൻഡിലാണ് വെടിവയ്പ്പ് നടന്നത്. വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉത്തര മേരിലാൻഡിലുള്ള നിർമാണ കമ്പനിയായ സോളുമ്പിയ മെഷീൻ ഫാക്ടറി’യിലാണ് വെടിവെയ്പ്പുണ്ടായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മേരിലാൻഡ് പോലീസ് അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്‌ക്ക് 2.30ഓടെയായിരുന്നു സംഭവം നടന്നത്. വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്തുവിടാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല അക്രമിയെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടില്ല. അതേസമയം വെടിവയ്പ്പ് നടന്ന പ്രദേശത്ത് ഇപ്പോൾ പോലീസ് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.
അമേരിക്കയുടെ വിവിധയിടങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെടിവയ്പ്പ് കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂയോർക്ക്, ടെക്‌സാസ്, ഒക് ലാഹോമ എന്നീ നഗരങ്ങളിൽ ഉൾപ്പെടെയാണ് ചെറുതും വലുതുമായ വെടിവെയ്പ്പുകളുണ്ടായത്. അമേരിക്കൻ പൗരന്മാർക്ക് നൽകിയിട്ടുള്ള തോക്കുനിയമങ്ങൾ പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് നിരവധി അമേരിക്കക്കാരും മുന്നോട്ടുവെക്കുന്നത്. അമേരിക്കയിൽ ഈ വർഷം മാത്രം 17,000 ആളുകൾ വെടിവെയ്പ്പിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…