Saturday, May 18, 2024
spot_img

ക്യാൻസർ പ്രതിരോധിക്കാൻ കേരളത്തിനൊപ്പം കൈകോർക്കാൻ തയാറായി അമേരിക്കൻ ജനിതക ഗവേഷണ കേന്ദ്രം ;രാജീവ് ഗാന്ധി ബയോടെക്നോളജിയുമായി സഹകരിക്കാനുള്ള തീരുമാനം കുമ്മനം രാജശേഖരനുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന്

സാൻഡിയാഗോ :ക്യാൻസർ സംബന്ധിച്ചു കൂടുതൽ ഗവേഷണങ്ങൾ നടത്താൻ കേരളത്തെ സഹായിക്കാൻ അമേരിക്കൻ ജനിതക ഗവേഷണ കേന്ദ്രം . തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജിയുമായി സഹകരിച്ചു ഗവേഷണം നടത്താനും ആധുനിക രോഗ നിർണ്ണയ സംവിധാനങ്ങൾ നൽകാനും സാന്റിയാഗോയിലെ “ഇല്യുമിന ” എന്ന ഗവേഷണ സ്ഥാപനമാണ് മുന്നോട്ട് വന്നിരിക്കുന്നത്. ജനിതക പരിശോധനയിലൂടെ ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ മുൻകൂട്ടി നിർണ്ണയിക്കുന്ന ലോകത്തിലെ മുൻനിര സ്ഥാപനമാണ് “ഇല്യുമിന “.

ചൈനയും യൂറോപ്യൻ രാജ്യങ്ങളും ക്യാൻസർ നിർണയിക്കുന്നത്തിനും DNA പരിശോധിക്കുന്നതിനും ഇവരുടെ സേവനം ഉപയോഗിച്ചുവരുന്നു . മുൻ മിസോറം ഗവർണ്ണർ കുമ്മനം രാജശേഖരൻ ഇല്ലുമിന വൈസ് പ്രസിഡന്റ് റയാൻ ടാഫ്റ്റു മായി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്യാൻസർ ഗവേഷണത്തിന് സഹായിക്കുവാനുള്ള സന്നദ്ധത അറിയിച്ചത്.

കേരളത്തിൽ വർധിച്ചുവരുന്ന ക്യാൻസർ രോഗത്തെക്കുറിച്ചു കുമ്മനം വിശദീകരിച്ചു. ഇല്യൂമിനായുമായി സഹകരിക്കാൻ താല്പര്യം അറിയിച്ചുകൊണ്ടുള്ള രാജീവ് ഗാന്ധി ബയോ ടെക്നോളജിയുടെ കത്ത് കുമ്മനം കൈമാറി.ക്യാൻസറും പാരമ്പര്യരോഗങ്ങളും നിർണയിക്കാൻ നടത്തിവരുന്ന ഗവേഷണങ്ങൾ റയാൻ ടഫ്റ്റ് വ്യക്തമാക്കി.ആയിരത്തിലധികം പേറ്റന്റുകൾ ഇതുസംബന്ധിച് “ഇല്ലുമിന” സ്വന്തമാക്കിയിട്ടുണ്ട്.

“ഇല്ലുമിന” ആസ്ഥാനത്തെത്തിയ കുമ്മനം ഗവേഷണ സംവിധാനങ്ങൾ നോക്കിക്കണ്ടു. തുടർന്നാണ് മേധാവികളുമായി ചർച്ച നടത്തിയത്. ഗവേഷണ രംഗത്തു കൈകോർക്കുമെന്ന സന്നദ്ധത കേരളത്തിന് ആശ്വാസമാണെന്ന് കുമ്മനം തത്വമയി ന്യൂസിനോട് പറഞ്ഞു’ .

ഗ്ലോബൽ മാർക്കറ്റിങ് ഹെഡ് സാന്ദ്ര ബല്ലാർസസ് ഡയറക്ടർ ജെൻ കരോൾ , സീനിയർ മാനേജർ ശ്യാം ശങ്കർ,മാധ്യമപ്രവർത്തകൻ പി ശ്രീകുമാർ എന്നിവരും ചർച്ചകളിൽപങ്കെടുത്തു .റയാൻ ടഫ്റ്റ് നിർദേശിച്ചതനുസരിസ്ഇല്ലുമിനയുടെ ” ഏഷ്യൻ പെസിഫിക് കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഗ്രെറ്റച്ചൽ വൈറ്റുമാനുമായി കുമ്മനം അടുത്ത ആഴ്ച ആസ്ടേലിയൽകൂടിക്കാഴ്ച നടത്തും

Related Articles

Latest Articles