India

“കശ്മീരിലെ ബലിദാനികൾക്ക് ശതകോടി പ്രണാമം”; വീരമൃത്യുവരിച്ചവരുടെ കുടുംബത്തെ സന്ദർശിച്ച് അമിത് ഷാ; കശ്മീരിലെത്തിയ കേന്ദ്രമന്ത്രിയ്ക്ക് വന്‍സുരക്ഷ ഏർപ്പെടുത്തി സേന

ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീർ (Amit Shah Visits Kashmir) മണ്ണിലെത്തി. ഭീകരാക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ വന്‍സുരക്ഷാ സന്നാഹത്തോടെയാണ് ഷായെ കശ്മീരിൽ സ്വീകരിച്ചത്. 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീര്‍ സന്ദര്‍ശിക്കുന്നത്. ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചത്.

ജമ്മുവിലെത്തിയ ഷാ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച പോലീസുദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ പർവേസ് അഹമ്മദിന്റെ കുടുംബാംഗങ്ങളെയാണ് അദ്ദേഹം സന്ദർശിച്ചത്. ജമ്മുകശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹയും അമിത് ഷായ്‌ക്കൊപ്പം പർവേസിന്റെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.

“ഇന്ത്യയുടെ അഖണ്ഡതയും ആഭ്യന്തര സുരക്ഷയും സംരക്ഷിക്കാനാണ് പർവേസിനെപോലുള്ളവർ സ്വന്തം ജീവൻ വെടിഞ്ഞത്. ജമ്മുകശ്മീരിനെ മികച്ച സംസ്ഥാനമാക്കി മാറ്റുക എന്നതാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം. ആ മഹത്തായ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നും പ്രവർത്തിക്കുന്നവരാണ് സുരക്ഷാ ഉദ്യോഗസ്ഥർ. രാജ്യം എന്നും അത്തരം ബലിദാനികളുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും” സന്ദർശനത്തിനുശേഷം അമിത് ഷാ പറഞ്ഞു.

അതേസമയം ശ്രീനഗറിൽ സൈന്യത്തിന് സഹായം നൽകുന്നു എന്നതിന്റെ പേരിലാണ് പോലീസ് ഉദ്യോഗസ്ഥർ കൊലചെയ്യപ്പെടുന്നത്. ജൂൺ മാസത്തിലാണ് പർവേസ് കൊല്ലപ്പെട്ടത്. പോലീസിൽ രഹസ്യാന്വേഷണ വിഭാഗത്തിലാണ് പർവേസ് പ്രവർത്തിച്ചിരുന്നത്. ഇസ്ലാംമതത്തിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ചാണ് ഭീകരർ കൊല്ലുന്നത്. എല്ലാ ആക്രമണങ്ങളിലും അതാത് പ്രദേശത്തെ ഭീകരരാണ് മുഖ്യപങ്കാളികളാകുന്നത്. സെപ്തംബറിൽ അർഷീദ് അഹമ്മദ് മിർ എന്ന പോലീസ് സബ്-ഇൻസ്‌പെക്ടറേയും ഭീകരർ വധിച്ചിരുന്നു. സെപ്തംബറിൽ തന്നെ ഭീകരരുടെ ആക്രണത്തിൽ അർഷിദ് അഷ്‌റഫ് എന്ന പോലീസുദ്യോഗസ്ഥന് ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താനാണ് കേന്ദ്രമന്ത്രി ജമ്മു കശ്മീരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തുന്നത്. ഇന്ന് ജമ്മുവിലെ പൊതുറാലിയെയും അദ്ദേഹം അഭിസംബോധന ചെയ്യും. സുരക്ഷാ ഉന്നത ഉദ്യോഗസ്ഥരുമായും ഗ്രാമത്തലവന്മാരുമായും കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

5 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

7 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

7 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

9 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

9 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

9 hours ago