Thursday, September 24, 2026

കശ്മീരിൽ നിന്ന് ഭീകരരെ തുരത്തിയതിന് ജീവൻ ബലിയർപ്പിക്കേണ്ടിവന്ന ധീര സൈനികൻ ഔറംഗസേബിന്റെ ഓർമകൾക്ക് ആറു വയസ്സ്; ജ്യേഷ്ഠന്റെ ഓർമ്മയിൽ സൈന്യത്തിൽ ചേർന്ന് രാഷ്ട്ര സേവനം നടത്തി അനുജന്മാർ

ജമ്മു: സൈനിക സേവനത്തിനിടെ അവധിയെടുത്ത് വീട്ടിലേക്ക് പോകുംവഴിയാണ് റൈഫിൾമാൻ ഔറംഗസേബിനെ ഭീകരവാദികൾ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ആ ധീര ദേശാഭിമാനിയുടെ ഓർമകൾക്ക് ഇന്ന് ആറുവർഷം തികയുകയാണ്. 2018 ജൂലൈ 14 നായിരുന്നു ഭീകരർ ഔറംഗസേബിനെ തട്ടിക്കൊണ്ട് പോയി വധിച്ചത്. പിറ്റേന്ന് ബുള്ളെറ്റ് തറച്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. പൂഞ്ച് സ്വദേശിയായ ഔറംഗസേബ് സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയത്.

കശ്മീരിന് പ്രത്യേക പദവിനൽകുന്ന ഭരണഘടനാ വകുപ്പ് 370 എടുത്ത് കളയുന്നതിന് മുമ്പ് സുരക്ഷാ സേന കശ്മീരിനെ വിറപ്പിച്ചിരുന്ന നിരവധി ഭീകരരെ ഇല്ലാതാക്കിയിരുന്നു. 2018 ഏപ്രിൽ 30 ന് സമീർ ടൈഗർ എന്ന കൊടും ഭീകരനെ വധിച്ച സംഘത്തിനെ അംഗമായിരുന്നു ഔറംഗസേബ്. ഇതിനു പ്രതികാരമായാണ് ഔറംഗസേബിനെ ഭീകരർ തട്ടിക്കൊണ്ട് പോയി വകവരുത്തിയത്. രാജ്യം പിന്നീട് ശൗര്യ ചക്ര നൽകി ഈ ധീര സൈനികനെ ആദരിച്ചിരുന്നു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച് ജ്യേഷ്ഠനെ മാതൃകയാക്കി ഔറംഗസേബിന്റെ അനുജന്മാരായ മുഹമ്മദ് താരീഖും മുഹമ്മദ് ഷബീറും ആർമി ഇർഫൻട്രി ബറ്റാലിയനിൽ ചേർന്നു.

Related Articles

Latest Articles