Saturday, May 18, 2024
spot_img

അനന്തപുരിയിൽ അമിത് ഷാ ; ബിജെപി പട്ടിക ജാതി സംഗമം ഉദ്ഘടനം ചെയ്ത് ആഭ്യന്തര മന്ത്രി അമിത് ഷാ

തിരുവനന്തപുരം :പട്ടിക ജാതി സംഗമം ഉദ്ഘടനം ചെയ്ത് അമിത് ഷാ. ഓണാശംസകൾ നേർന്നു കൊണ്ടാണ്തിരുവനന്തപുരത്ത് കൂറ്റൻ റാലിയെ അമിത് ഷാ അഭിസംബോധന ചെയ്തത്. പട്ടിക ജാതി സംഗമം ഉദ്ഘടനം ചെയ്ത് സാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലും താമര വിരിയുമെന്നും രാജ്യത്ത് ഭാവിയുള്ളത് ബിജെപി ക്ക് മാത്രമാണെന്നും രാജ്യത്ത് കോൺഗ്രസ് ഇല്ലാതാവുന്നുവെന്നും,മോദി സർക്കാർ പാവപ്പെട്ടവരുടെ സർക്കാർ ആണെന്നും,പിന്നോക്ക വിഭാഗങ്ങളെയും ദളിതരെയും കൈപിടിച്ചുയർത്തിയത് മോദി സർക്കാർ ആണെന്നും, കേന്ദ്ര പദ്ധതികളിൽ 50%പിന്നോക്ക വിഭാഗക്കാർക്കായി മാറ്റിവച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി.

കേന്ദ്ര മന്ത്രിസഭയിൽ ചരിത്രത്തിലാദ്യമായി 12 മന്ത്രിമാർ പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുണ്ടായി. 2014 നു ശേഷം രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ ബിജെപിക്ക് ആദ്യാവസരം ലഭിച്ചപ്പോൾ പട്ടിക ജാതി പട്ടിക വർഗ്ഗക്കാരനായ രാംനാഥ് കോവിന്ദിനെയാണ് തെരെഞ്ഞെടുത്തത് എന്നും രണ്ടാം തവണ ഗോത്രവർഗ്ഗ വനിതയെയാണ് മോദി സർക്കാർ തെരെഞ്ഞെടുത്തത് എന്നും അമിത് ഷാ വ്യക്തമാക്കി.

Related Articles

Latest Articles