Sunday, December 21, 2025

സതേൺ കൗൺസിൽ യോഗം ; വൻ പൗര സ്വീകരണം ; തിരക്കിട്ട പരിപാടികളുമായി ദ്വിദിന കേരളം സന്ദർശനത്തിന് അമിത് ഷാ തിരുവനന്തപുരത്തേയ്ക്ക് ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരിപാടികളിൽ വള്ളം കളി ഇല്ല

 

തിരുവനന്തപുരം : കേന്ദ്ര മന്ത്രി അമിത് ഷാ സെപ്റ്റംബർ 2 ന് തിരുവന്തപുരത്തെത്തും .അമിത്ഷായ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ ബി.ജെ.പി. സ്വീകരണമൊരുക്കും. കോവളത്തെ ഹോട്ടല്‍ റാവീസില്‍ സതേണ്‍ കൗണ്‍സില്‍ യോഗത്തില്‍ സംബന്ധിക്കുന്ന വിശിഷ്ടാതിഥികള്‍ക്കുള്ള സാംസ്‌കാരികപരിപാടികളില്‍ സംബന്ധിക്കും. മൂന്നിന് 11-ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭരണാധികാരികളും പങ്കെടുക്കുന്ന സതേണ്‍ കൗണ്‍സില്‍ യോഗം അമിത്ഷാ ഉദ്ഘാടനം ചെയ്യും.

ഉച്ചഭക്ഷണത്തിനുശേഷം സര്‍ക്കാര്‍തലത്തിലുള്ള യോഗത്തില്‍ സംബന്ധിക്കും. മൂന്നുമണിക്ക് കഴക്കൂട്ടം അല്‍സാജ് കൺവെൻഷണൽ സെന്ററിൽ നടക്കുന്ന പട്ടികജാതിസംഗമം ഉദ്ഘാടനം ചെയ്യും. അന്ന് രാത്രി തന്നെ തിരിച്ച് പോകുകയും ചെയ്യും. അതേസമയം നെഹ്രു ട്രോഫി വള്ളം കളി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരിപാടികളിൽ ഇല്ല. മുമ്പ് മുഖ്യ മന്ത്രി നെഹ്‌റു ട്രോഫി വള്ളം കളിയിൽ മുഖ്യാതിഥിയായും , ഓണാഘോഷങ്ങളിൽ പങ്കെടുക്കാനായും കേന്ദ്ര മന്ത്രിയെ ക്ഷണിച്ചിരുന്നു എന്നാൽ സുരക്ഷാ കാരണങ്ങളാലാണു പങ്കെടുക്കാത്തതെന്നാണു സൂചന.

Related Articles

Latest Articles