Monday, December 29, 2025

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ യെ പ്രതിഷേധങ്ങളില്ലാതെ സ്വാഗതം ചെയ്ത് കശ്മീര്‍: ഇന്ന് അമര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കും

ശ്രീനഗര്‍ : മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം കേന്ദ്ര ആഭ്യന്തരമന്ത്രി യെ പ്രതിഷേധങ്ങളോ ഹര്‍ത്താലോ ആക്രമണങ്ങളോ ഇല്ലാതെ സ്വാഗതം ചെയ്ത് കശ്മീര്‍. ജമ്മു കശ്മീരിലെ അതീവ സുരക്ഷാ മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അമിത്ഷാ വിലയിരുത്തി

കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം അമിത്ഷായുടെ ആദ്യ ജമ്മു കശ്മീര്‍ സന്ദര്‍ശനമാണിത്. സംസ്ഥാന വികസനം, സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ അമിത് ഷാ അധികൃതരുമായി ചര്‍ച്ച നടത്തി.

അമിത് ഷാ ഇന്ന് അമര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കും. തീര്‍ത്ഥാടന യാത്രക്ക് തീവ്രവാദ ആക്രമണ ഭീഷണിയുള്ള പശ്ചാത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താനായാണ് അമിത് ഷാ എത്തുന്നത്. ജൂലൈ 11നാണ് അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്.

സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുമായും അമര്‍നാഥ് ക്ഷേത്രത്തിനു സമീപത്തായുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായും ഇന്ന് അമിത്ഷാ കൂടിക്കാഴ്ച നടത്തും.

Related Articles

Latest Articles