Monday, January 5, 2026

‘പ്രധാനമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ദില്ലി-പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംകള്‍ നേര്‍ന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി ബഹുമുഖ പ്രതിഭയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. കുട്ടിക്കാലം മുതൽ രാജ്യസേവനത്തിനായി സമർപ്പിച്ച ജീവിതമാണ് മോദിയുടേത്.

അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായി സ്വയം സമർപ്പിക്കാനുള്ള മനോഭാവം യുവാവായിരിക്കുമ്പോൾ മുതൽ അദ്ദേഹത്തിലുണ്ട്. ദരിദ്രകുടുംബത്തിൽ ജനിച്ച മോദിജിയുടെ ബാല്യം കഠിനമായിരുന്നു. പാവപ്പെട്ടവർക്കായി പ്രവർത്തിക്കാനുള്ള പ്രചോദനവും ആ ദുരിതബാല്യമാണ്. ദാരിദ്ര്യത്തിന്റെ വിലങ്ങുകൾ പൊട്ടിച്ചെറിയണമെന്ന ലക്ഷ്യബോധം ലഭിച്ചതും അക്കാലത്തായിരുന്നുവെന്നും അമിത്ഷാ പറഞ്ഞു.

Related Articles

Latest Articles