Sunday, May 19, 2024
spot_img

ചരിത്രപരമായ ഒത്തുതീര്‍പ്പ്; ബോഡോ കരാര്‍ ഒപ്പുവച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി: നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാന കരാറില്‍ ഒപ്പുവച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും സംഘടനയുടെ നേതാക്കളുമാണ് സമാധാന കരാറില്‍ ഒപ്പുവച്ചത്.

വര്‍ഷങ്ങളായി വിഘടനവാദം ഉയര്‍ത്തിപ്പിടിച്ച് ആസാമില്‍ ആഭ്യന്തര കലാപങ്ങള്‍ നടത്തിക്കൊണ്ടിരുന്ന സംഘടനയാണ് ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ്. ഓള്‍ ബോഡോ സ്റ്റുഡന്റസ് യൂണിയനും ആയുധം ഉപേക്ഷിച്ച് കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. എന്‍ഡിഎഫ്ബിയുടെയും എബിഎസ്യുവിന്റെയും നാല് വിഭാഗങ്ങളാണ് കീഴടങ്ങിയിരിക്കുന്നത്.

ഇതോടെ പതിറ്റാണ്ടുകളായി തുടരുന്ന രക്തച്ചൊരിച്ചില്‍ അവസാനിച്ചു. ബോഡോ ജനതയുടെ സമഗ്ര വികസനത്തിനായി 1500 കോടിയുടെ പാക്കേജും ഉറപ്പാക്കിയിട്ടുണ്ട്. ബോഡോ മേഖലയുടെയും ആസാമിന്റെയും വികസനത്തിന് കരാര്‍ സഹായിക്കുമെന്ന് അമിത് ഷാ പറഞ്ഞു. 1,500 ലധികം തീവ്രവാദികള്‍ ജനുവരി 30 ന് കീഴടങ്ങും. ഇവര്‍ ഇപ്പോള്‍ തീവ്രവാദികളല്ല, എല്ലാവരും ഞങ്ങളുടെ സഹോദരന്മാരാണെന്നും അമിത് ഷാ പറഞ്ഞു.

ഇവരില്‍ ക്ലീന്‍ റെക്കോര്‍ഡ് ഉള്ളവരെ അര്‍ധസൈനിക വിഭാഗത്തിന്റെ ഭാഗമാക്കും. ബോഡോ പ്രസ്ഥാനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും അമിഷാ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles