Friday, January 9, 2026

അമിത് ഷാ തമിഴ്‌നാട്ടിലെത്തുന്നു ,രജനികാന്തിനെ കാണും,ആവേശത്തോടെ പ്രവർത്തകർ

 നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്‌നാട്ടില്‍ നിര്‍ണായ രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി. തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ചില മാറ്റങ്ങള്‍ക്ക് ഈ നവംബര്‍ മാസം വഴിയൊരുക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതില്‍ സുപ്രധാനമായിരുന്നു് ബിജെപി നയിക്കുന്ന വേല്‍യാത്രയും രജനികാന്തിന്റെ രാഷ്ട്രീയനിലപാട് പ്രഖ്യാപനവും. തമിഴ് ഹൈന്ദവരുടെ ആരാധാനപാത്രമായ വേല്‍മുരുകനെ അവഹേളിച്ച യുക്തിവാദ സംഘമായ കറുപ്പര്‍ കൂട്ടത്തിനെതിരേ തമിഴ്‌നാട്ടിലെങ്ങും പ്രതിഷേധം അതിശക്തമായിരുന്നു. ഈ വികാരം ഏറ്റെടുത്താണ് തമിഴ്‌നാട്ടില്‍ ‘വേലിനെ’ പ്രതീകമായി മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രചാരണത്തിായിരുന്നു ബിജെപി തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുരുഗന്‍ നയിച്ച വേല്‍യാത്ര കോടതി തടയുകയും നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഡിസംബര്‍ ആറിന് അവസാനിക്കുന്ന രീതിയില്‍ വേല്‍ യാത്ര സംഘടിപ്പിക്കാനും പിരിപാടിയില്‍ സൂപ്പര്‍ താരം രജനികാന്തിനെ എത്തിക്കാനും ബിജെപി പദ്ധതിയിട്ടിരുന്നു.  ബിജെപി അനുകൂല നിലപാട് രജനിസ്വീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുമായി നടന്‍ രജനീകാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.  

തമിഴ്‌നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകള്‍ക്കായി ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തുന്നുണ്ട്. എന്നാല്‍, ഇതിനു മുന്നോടിയായി രജനികാന്തിനോട് കൂടിക്കാഴ്ചയ്ക്ക് ബിജെപി നേതാക്കള്‍ സമയം ചോദിച്ചിട്ടുണ്ട്. അമിത് ഷാ- രജനികാന്ത് കൂടിക്കാഴ്ച സാധ്യമായേക്കുമെന്ന തരത്തില്‍ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അത്തരത്തില്‍ കൂടിക്കാഴ്ച നടന്നാല്‍ തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ നടക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.  

 അമിത് ഷായുടെ തമിഴ്‌നാട്ടിലേക്കുള്ള വരവ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകന്‍ പറഞ്ഞു. അമിത് ഷായുടെ വരവ് പ്രതിപക്ഷ പാര്‍ട്ടികളെ ഇതിനകം ഭയപ്പെടുത്തി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് പുറകെ ബിജെപി കോര്‍ കമ്മിറ്റിയിലുള്‍പ്പെടെ അമിത് ഷാ പങ്കെടുക്കുന്നുണ്ട്

Related Articles

Latest Articles