Sunday, December 28, 2025

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയിൽ പ്രതിഷേധം ആളിക്കത്തുന്നു: നാളെ അമിത് ഷാ-ഗവര്‍ണ്ണര്‍ ഉന്നതതല യോഗം

ദില്ലി: കശ്മീരിൽ നടക്കുന്ന പണ്ഡിറ്റ് വംശജരുടെ കൂട്ടക്കൊലയില്‍ വൻപ്രതിഷേധം ഉയരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ കശ്മീരി പണ്ഡിറ്റ് വംശജയും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് താഴ്‌വരയില്‍ പ്രതിഷേധം രൂക്ഷമായി ഉയരുന്നത്.

കശ്മീരിലെ പരിതസ്ഥിതികള്‍ പ്രമാണിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി വെള്ളിയാഴ്ച ഉന്നതതല യോഗം ചേരുമെന്ന് റിപ്പോർട്ടുകൾ. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗും യോഗത്തില്‍ പങ്കെടുക്കും എന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

കശ്മീരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ടാര്‍ഗറ്റ് ചെയ്ത് കൊല്ലപ്പെട്ട രണ്ടാമത്തെ ഇരയാണ് അദ്ധ്യാപികയായ രജനി ബാല. മെയ് മാസത്തില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ ആളാണ് ഇവർ. ഈ മാസത്തില്‍ തന്നെ കശ്മീരി പണ്ഡിറ്റായ രാഹുല്‍ ഭട്ട്, അമ്റീന്‍ ഭട്ട് എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ഇതു കൂടാതെ, പോലീസുകാരായ 3 ഉദ്യോഗസ്ഥരും നാലു പൗരന്മാരും ആക്രമണത്തില്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles