Monday, October 12, 2026

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റു

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ സിനിമ നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. കൊച്ചി വൈപ്പിനില്‍ ‘വെടിക്കെട്ട്’ എന്ന സിനിമ ചിത്രീകരണത്തിനിടെയാണ് സംഭവം.

കൈകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു അപകടം സംഭവിച്ചത്. ആദ്യം വൈപ്പിനിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിഷ്ണുവിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയേക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. അപകടത്തെ തുടര്‍ന്ന് ഒരാഴ്ച ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Related Articles

Latest Articles