Monday, June 17, 2024
spot_img

അമുല്‍ പാലിന്റെ വില രണ്ടുരൂപ കൂട്ടി

ദില്ലി: വിലക്കയറ്റം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനിടെ അമൂൽ പാലിന്‍റെ വില ലിറ്ററിന് രണ്ട് രൂപ കൂടി. ലിറ്ററിന് രണ്ടു രൂപയാണ് കൂട്ടിയത്. മാര്‍ച്ച് ഒന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.

അതേസമയം കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഉത്പാദന ചിലവ് വര്‍ദ്ധിച്ചതാണ് പാലിന് വില കൂട്ടാന്‍ കാരണമെന്നാണ് ഫെഡറേഷന്‍ അറിയിക്കുന്നത്. ലിറ്ററിന് 2 രൂപയുടെ വർദ്ധനവ് വെറും 4% മാത്രമാണെന്നും ഇത് ശരാശരി പണപ്പെരുപ്പ നിരക്കിനേക്കാൾ വളരെ കുറവാണെന്നും അമൂൽ പറഞ്ഞു.

പാലിന് വില വര്‍ദ്ധിക്കുന്നതോടെ മാർച്ച് 1 ചൊവ്വാഴ്ച മുതൽ, ഗുജറാത്തിലെ അഹമ്മദാബാദിലും സൗരാഷ്ട്രയിലും അരലിറ്റര്‍ അമുല്‍ ഗോള്‍ഡിന്റെ വില 30 രൂപയായി ഉയരും. 24 രൂപയാണ് അമുല്‍ താസയുടെ പുതുക്കിയ വില. അമുല്‍ ശക്തിക്ക് 27 രൂപ നല്‍കണം.

Related Articles

Latest Articles