Saturday, May 25, 2024
spot_img

കീവില്‍ കര്‍ഫ്യൂ പിന്‍വലിച്ചു: റെയില്‍വേ സ്റ്റേഷനിലേക്ക് നീങ്ങാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നൽകി യുക്രൈനിലെ ഇന്ത്യന്‍ എംബസി

യുക്രൈനിലെ കീവിൽ വാരാന്ത്യ കർഫ്യു പിൻവലിച്ചു. പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് കീവിലെ റെയില്‍വേ സ്‌റ്റേഷനിലേക്ക് നീങ്ങാന്‍ അറിയിച്ച് ട്വീറ്റ് ചെയ്ത് യുക്രൈനിലെ ഇന്ത്യന്‍ എംബസി. മാത്രമല്ല വിദ്യാര്‍ത്ഥികളുടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി പ്രത്യേക ട്രെയിനുകള്‍ യുക്രൈന്‍ റെയില്‍വേ ക്രമീകരിച്ചിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.

‘കീവില്‍ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ച സാഹചര്യത്തിൽ എല്ലാ വിദ്യാര്‍ത്ഥികളും പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകണമെന്ന് നിര്‍ദ്ദേശിക്കുന്നെന്നും, യുക്രൈന്‍ റെയില്‍വേയിൽ യാത്ര ചെയ്യാന്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും.’ എംബസി ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം ഓപ്പറേഷന്‍ ഗംഗയുടെ കീഴില്‍ യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്വിറ്റര്‍ അക്കൗണ്ട് ക്രമീകരിച്ചിട്ടുണ്ട്. അതിര്‍ത്തി രാജ്യങ്ങളായ ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലോവാക് റിപ്പബ്ലിക് എന്നിവിടങ്ങളിലെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുക്രൈനിൽ ഏകദേശം 16,000 ത്തോളം വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. മാത്രമല്ല ബങ്കറുകളിലും ബോംബ് ഷെല്‍ട്ടറുകളിലും ഹോസ്റ്റല്‍ ബേസ്മെന്റുകളിലുമായി നിരവധി പേരാണ് ഉള്ളത്.

Related Articles

Latest Articles