Sunday, December 21, 2025

അച്ഛനെ വേണ്ട ,സ്വത്ത് വേണം,ഒടുവിൽ അച്ഛനുമില്ല സ്വത്തുമില്ല !!
തന്നെ നോക്കാത്ത മക്കളെ തഴഞ്ഞ് ഒന്നരക്കോടിയുടെ സ്വത്ത് യുപി സർക്കാരിന് ദാനമായി നൽകി 85കാരൻ

ജീവിതത്തിൻറ്‍റെ സായാഹ്‌ന ദിനങ്ങളിൽ സാന്ത്വനമാകേണ്ട മക്കൾ നിർദയം ഉപേക്ഷിച്ചതിൽ മനംനൊന്ത് 85കാരനായ വൃദ്ധൻ ഉത്തർപ്രദേശ് സർക്കാരിന് തന്റെ ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്ത് എഴുതി നല്‍കി. മുസഫര്‍നഗര്‍ സ്വദേശിയായ കര്‍ഷകന്‍ നാഥു സിങ്ങാണ് കഥയിലെ നായകൻ. ഇദ്ദേഹം സ്വത്തുകള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് കൈമാറാന്‍ ഒരുങ്ങിയെന്നാണ് വിവരം. മകനും മരുകളും തന്നെ പരിചരിക്കുന്നില്ലെന്ന് നാഥു സിങ് ആരോപിച്ചു.

നാഥു സിംഗ് തന്റെ മൃതദേഹം മെഡിക്കൽ കോളജിന് ദാനം ചെയ്യുകയും തന്നെ നോക്കാത്ത മകനെയും നാല് പെൺമക്കളെയും തന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നും അറിയിക്കുകയും ചെയ്തു. നിലവില്‍ മക്കളുപേക്ഷിച്ചതിനെത്തുടർന്ന് വൃദ്ധസദനത്തിലാണ് ഇദ്ദേഹം ഇപ്പോൾ കഴിയുന്നത്.

Related Articles

Latest Articles