Sunday, May 19, 2024
spot_img

ഒരു നഗരത്തെ തുടച്ചുനീക്കാൻ ശേഷിയുള്ള ഛിന്നഗ്രഹം നാളെ ഭൂമിക്കരികിലൂടെ കടന്നു പോകും; ഭൂമിക്കും ചന്ദ്രനും ഭീഷണിയില്ല

വാഷിങ്ടൺ : 200 അടി നീളമുള്ള ഛിന്നഗ്രഹം നാളെ ഭൂമിയിലൂടെയും ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെയും കടന്നുപോകുമെന്ന് നാസ അറിയിച്ചു. ഭൂമിക്കും ചന്ദ്രനും ഛിന്നഗ്രഹം ഭീഷണി സൃഷ്ടിക്കുന്നില്ല എങ്കിലും
168,000 കിലോമീറ്റർ (100,000 മൈൽ) വരെ അടുത്തെത്തുന്ന ഛിന്നഗ്രഹത്തെ പഠിക്കാനുള്ള സുവർണ്ണാവസരമാണിത്.

ഭൂമിക്ക് മുകളിലൂടെ പറക്കുന്ന ഛിന്നഗ്രഹങ്ങൾ സാധാരണമാണെങ്കിലും, ഇത്രയും വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഇത്ര അടുത്ത് വരുന്നത് അത്യപൂർവ്വമാണെന്നും പതിറ്റാണ്ടിൽ ഒരിക്കൽ മാത്രമേ ഇത്തരം പ്രതിഭാസം ഉണ്ടാകാറുള്ളൂവെന്നും നാസ വ്യക്തമാക്കി. .

2023 DZ2 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം 2023 ഫെബ്രുവരി അവസാന വാരം സ്പെയിനിലെ കാനറി ദ്വീപുകളിലെ ലാ പാൽമയിലെ നിരീക്ഷണാലയത്തിൽ നിന്ന് ജ്യോതിശാസ്ത്രജ്ഞരാണ് ആദ്യമായി കണ്ടെത്തിയത്. നാളെ ഈ ഛിന്നഗ്രഹം ചന്ദ്രനിൽ നിന്ന് 515,000 കിലോമീറ്ററുകളകലെ കടന്നു പോകും. ​​കുറച്ച് മണിക്കൂറുകൾക്ക് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കും

Related Articles

Latest Articles