Friday, October 2, 2026

ഏഷ്യാകപ്പിന് പാകിസ്ഥാൻ തന്നെ വേദിയാകും; ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്ത് വച്ച്

വരുന്ന സെപ്റ്റംബറിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് പാകിസ്ഥാനിൽ വച്ച് തന്നെ നടക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നു. പാകിസ്ഥാനിൽ മത്സരത്തിനിറങ്ങില്ല എന്ന നിലാപാടിൽ അയവ് വരുത്താതിനെ തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്ത് വച്ചാകും നടക്കുക. ഇന്ത്യയുടെ മത്സരങ്ങൾ നടത്താൻ യുഎഇ, ഒമാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളെയാണ് പരിഗണിക്കുന്നത്. ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും എ ഗ്രൂപ്പിലാണ്.പ്രീമിയർ കപ്പ് ജേതാക്കളാകുന്ന ടീമും ഈ ഗ്രൂപ്പിൽ വരും. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യം സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന രണ്ട് സെമിയിലേക്ക് മുന്നേറും. ആകെ 13 മത്സരങ്ങൾ ടൂർണമെൻ്റിലുണ്ടാവുക.ശ്രീലങ്കയാണ് നിലവിലെ ജേതാക്കൾ.

Related Articles

Latest Articles