പാലക്കാട്: പുളിയംപുള്ളിയിൽ ആണ് വീടിന്റെ പിന്നാമ്പുറത്ത് കൊമ്പൻ എത്തിയത്. പുളിയംപുളളി റെജിയുടെ വീടിന്‍റെ പിന്നിൽ പുലര്‍ച്ചെ അഞ്ചോടെയാണ് കാട്ടുകൊമ്പൻ എത്തിയത്. വീടിന്‍റെ പിറകുവശത്തെ വരാന്തയിൽ വെച്ച ചക്ക ആന തുമ്പിക്കൈ ഉപയോഗിച്ച് എടുക്കുകയും പിന്നീട് പൊളിച്ച് കഴിക്കുകയും ചെയ്തു.
ഇതിന് ശേഷം വീട്ടിലെ നായക്കൂടും തകർത്ത ശേഷമാണ് ആന മടങ്ങിയത്. കൂട്ടിലുണ്ടായിരുന്ന രണ്ടു പട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സാധാരണ ഈ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. പി ടി 7 പോയ ശേഷം ഇപ്പോള്‍ മറ്റ് കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നുണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കി. പ്രദേശത്ത് ഭീതി തുടരുകയാണ്

