Sunday, June 2, 2024
spot_img

പോലീസ് ഡിപ്പാർട്ട്മെന്റിന് നാണക്കേടുണ്ടാക്കി; കോട്ടയത്ത് മാമ്പഴം മോഷ്ടിച്ച പോലീസുകാരന് സസ്പെൻഷൻ

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച പോലീസുകാരന് സസ്പെൻഷൻ. ഇടുക്കി ജില്ലാ പോലീസ് മേധാവിയാണ് ഷിഹാബിന് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. കേരള പോലീസിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് ഷിഹാബ് ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. പ്രതി മാമ്പഴം മോഷ്ടിച്ച ദൃശ്യങ്ങൾ പുറത്തു വരികയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ഷിഹാബ് ഒളിവിൽ പോവുകയായിരുന്നു.

കഴിഞ്ഞ മാസം മുപ്പതാം തീയ്യതി ഞായറാഴ്ച പുലര്‍ച്ചെയാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും പോലീസുകാരൻ മാമ്പഴം മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇടുക്കി ജില്ലാ പോലീസ് ആസ്ഥാനത്തെ സിവിൽ പോലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. വഴിയിരകിൽ പ്രവ‍ര്‍ത്തിക്കുന്ന കടയിലേക്ക് എത്തിയ പോലീസുകാരൻ ആറായിരം രൂപയോളം വിലയുള്ള മാമ്പഴം മോഷ്ട്ടിക്കുകയായിരുന്നു. കടയുടെ മുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറ ഇദ്ദേഹം കണ്ടിരുന്നില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെളിവുകൾ ലഭിക്കുകയും പ്രതിക്കെതിരെ കേസെടുക്കുകയുമായിരുന്നു. സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ ഷിഹാബിനെ അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന. കൂടാതെ മുണ്ടക്കയം സ്റ്റേഷനിൽ ഐടി ആക്ട് അടക്കമുള്ള വിവിധ വകുപ്പുകളിലെ കേസുകളിൽ ഷിഹാബ് പ്രതിയാണ്.

Related Articles

Latest Articles