Railway-Track
കണ്ണൂര്‍: കണ്ണൂര്‍ റെയിൽവേ സ്റ്റേഷനടുത്ത് പാളത്തിൽ കാണപ്പെട്ട അജ്ഞാതവസ്തു ഇന്നലെ രാത്രി മുതൽ പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. കണ്ടെത്തിയത് ബോംബാണെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം നിര്‍ത്തിവച്ച് ആര്‍പിഎഫ് പാളത്തിൽ പരിശോധന നടത്തി. ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചു വരുത്തിയായിരുന്നു പരിശോധന. കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം.
കണ്ണൂര്‍ ഭാഗത്തേക്ക് മൂന്നൂറ് മീറ്റര്‍ മാറിയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. പാളത്തിൽ നിന്നും മാറ്റിയ അജ്ഞാതവസ്തു പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. ഇതിനു ശേഷമാണ് ഇരുഭാഗത്തേക്കുമുള്ള റെയിൽ ഗതാഗതം പുനസ്ഥാപിച്ചത്.
വിശദമായ പരിശോധനയിൽ അജ്ഞാത വസ്തു ബോംബല്ലെന്നും കടലാസ് കൊണ്ടു ചുറ്റി ബോംബ് രൂപത്തിലാക്കി ട്രാക്കിൽ കൊണ്ടിട്ടതാണെന്നും വ്യക്തമായി. ആരോ പരിഭ്രാന്തി സൃഷ്ടിക്കാനായി മനപൂര്‍വ്വം കൊണ്ടിടതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതാരാണെന്ന് കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസിൻ്റെ തീരുമാനം.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…