ദില്ലി : സുന്ദർ നഗർ മേഖലയിൽ 25 കാരനെ മൂന്ന് പേർ ചേർന്ന് കുത്തിക്കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
കുത്തേറ്റത് മനീഷ് എന്നയാളിനാണെന്ന് പോലീസ് പറയുന്നു . ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പ്രതികളെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫൈസാൻ, ബിലാൽ, അർമാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുൻ വൈരാഗ്യത്തെ തുടർന്നാണ് പ്രതി ഇരയെ കുത്തിയത് എന്നാണ് പോലീസ് പറയുന്നത്. മൂന്ന് പ്രതികളും ഇയാളുടെ പ്രദേശവാസികളാണ്.
‘2-3 പേർ ചേർന്ന് ഒരാളെ കുത്തിയതായി രാത്രി 7.40 ഓടെ കോൽ ലഭിച്ചു’ പോലീസ് പറഞ്ഞു .
കേസിൽ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇതുവരെയുള്ള സൂചന. ക്രമസമാധാന നില നിലനിർത്താൻ പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്

