Kerala

രണ്ടാം ദിന ഹിന്ദു മഹാസമ്മേളനം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ ഉദ്‌ഘാടനം ചെയ്‌തു; വൻ ജനപങ്കാളിത്തവുമായി സമ്മേളനം മുന്നേറുന്നു; തത്സമയ സംപ്രേക്ഷണമൊരുക്കി തത്വമയി നെറ്റ്‌വർക്കും

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനം- രണ്ടാം ദിനം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ ഉദ്‌ഘാടനം ചെയ്‌തു. മേജർ സുരേന്ദ്ര പൂനിയ,തത്വമയി നെറ്റ്‌വർക്ക് എഡിറ്റർ ഇൻ ചീഫ് രാജേഷ് ജി പിള്ള എന്നിവർ വേദിയെ അഭിസംബോധന ചെയ്‌തു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ തത്വമയി നെറ്റ്‌വർക്ക് എഡിറ്റർ ഇൻ ചീഫ് രാജേഷ് ജി പിള്ള അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ ഉദ്‌ഘാടനം ചെയ്‌തു കൊണ്ട് പ്രസംഗിച്ചു. വേദിയിലെ കാണികളെ പ്രചോദനത്തിലാഴ്ത്തികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

നാമിതുവരെ നമ്മുടെ ചരിത്രം ലോകത്തോട് നിവർന്നു നിന്ന് പറഞ്ഞിട്ടില്ലെന്ന് ജെ നന്ദകുമാർ പറഞ്ഞു. സംസ്‌കൃതം മുതൽ മലയാളം വരെ ഭാരതത്തിന്റെ ഒരു ഭാഷയും അറിയാത്ത വിദേശികൾ എഴുതിയ വികല ചരിത്രമാണോ നമ്മൾ പഠിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. പാശ്ചാത്യർ സ്ത്രീയെ മനുഷ്യ ജീവികളായിപ്പോലും പരിഗണിക്കാത്തിരുന്ന കാലഘട്ടത്തിലും ഭാരതത്തിൽ സ്ത്രീ ഭരണാധികാരികളുണ്ടായിരുന്നെന്നും ജെ. നന്ദകുമാർ കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യ സമരത്തിൽ നിന്നും സ്വത്വമായ സനാതന ധർമ്മത്തെ അടർത്തി മാറ്റിയപ്പോൾ ഭാരതം വിഭജിക്കപ്പെട്ടു. വന്ദേമാതരം എന്ന വിപ്ലവമന്ത്രം, ദേശീയതയുടെ പഞ്ചാക്ഷരിയെ പോലും പടിയടച്ച് പുറന്തള്ളാൻ നമ്മുടെ നേതാക്കൻമാർ ഒരു കാലത്ത് തയ്യാറായി. ഭാരതത്തിന്റെ സ്വാഭിമാനം വീണ്ടെക്കാനുള്ള ഏക മാർഗം ഹിന്ദുത്വമാണെന്നും, എന്നും സ്വാതന്ത്ര്യ സമര പോരാളികളുടെ പ്രചോദനം സനാതന ധർമ്മമായിരുന്നെന്നും ജെ. നന്ദകുമാർ പറഞ്ഞു.

തുടർന്ന് മുൻ മേജർ സുരേന്ദ്ര പൂന്യ സംസാരിച്ചു. ഹിന്ദു എന്ന് അഭിമാനത്തോടെ നമുക്ക് പറയാൻ കഴിയണമെന്നും, എന്നുവരെ ഹിന്ദു ഉണ്ടോ അന്നുവരെ മാത്രമേ ഹിന്ദുസ്ഥാനുണ്ടാകൂ എന്നും മേജർ സുരേന്ദ്ര പൂന്യ പറഞ്ഞു.

നമ്മളുടെ കുഞ്ഞുങ്ങൾക്ക് ധർമ്മം പകർന്നു നൽകാതെ ലൗ ജിഹാദിനെ കുറിച്ച് പരാതിപ്പെട്ടിട്ട് എന്ത് കാര്യംഎന്ന് അദ്ദേഹം ചോദിച്ചു. ഭീകരവാദികൾ അതിർത്തി കടന്നുവരുന്നവരെ ഇന്ന് നമ്മൾ കാത്തിരിക്കാറില്ല ഇത് സർജ്ജിക്കൽ സ്ട്രൈക്കിന്റെ കാലഘട്ടമാണെന്നും പൂന്യ വ്യക്തമാക്കി.

സേന എപ്പോഴും സജ്ജമാണ് പക്ഷെ ഭരണത്തിൽ ആരാണെന്നത് പ്രധാനമാണ്. രാഷ്ട്രീയ ഇച്ചാശക്തിയുടെ ഉദാഹരണമാണ് സർജ്ജിക്കൽ സ്ട്രൈക്ക്. അതേസമയം ഇസ്ലാമിനും കമ്മ്യൂണിസത്തിനും ദേശിയവികാരം എന്നൊന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഇന്ന് രാവിലെ 9.30 ഹിന്ദു യൂത്ത് കോൺക്ലേവ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷാണ് ഹിന്ദു യൂത്ത് കോൺക്ലേവിന് തിരി തെളിയിച്ചത്. ഹിന്ദു മനുഷ്യാവകാശത്തെക്കുറിച്ചും ആഗോളതലത്തിൽ ഹിന്ദു നേരിടുന്ന മതപീഡനത്തെക്കുറിച്ചുമാണ് ഇന്നത്തെ സെമിനാറുകൾ നടന്നത്. പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കളുടെ പ്രതിനിധികൾ സെമിനാറുകളിൽ പങ്കെടുത്തു. രാജേഷ് ജി പിള്ള, അഡ്വ. ശങ്കു ടി ദാസ്, കാ ഭാ സുരേന്ദ്രൻ തിരൂർ ദിനേശ് ശ്യാം ശ്രീകുമാർ എന്നിവർ ഇന്ന് സെമിനാറിൽ സംസാരിച്ചു.

B4 Admin

Recent Posts

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

11 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

12 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

13 hours ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

13 hours ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

17 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

20 hours ago