തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനം- രണ്ടാം ദിനം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ ഉദ്‌ഘാടനം ചെയ്‌തു. മേജർ സുരേന്ദ്ര പൂനിയ,തത്വമയി നെറ്റ്‌വർക്ക് എഡിറ്റർ ഇൻ ചീഫ് രാജേഷ് ജി പിള്ള എന്നിവർ വേദിയെ അഭിസംബോധന ചെയ്‌തു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ തത്വമയി നെറ്റ്‌വർക്ക് എഡിറ്റർ ഇൻ ചീഫ് രാജേഷ് ജി പിള്ള അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ ഉദ്‌ഘാടനം ചെയ്‌തു കൊണ്ട് പ്രസംഗിച്ചു. വേദിയിലെ കാണികളെ പ്രചോദനത്തിലാഴ്ത്തികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
നാമിതുവരെ നമ്മുടെ ചരിത്രം ലോകത്തോട് നിവർന്നു നിന്ന് പറഞ്ഞിട്ടില്ലെന്ന് ജെ നന്ദകുമാർ പറഞ്ഞു. സംസ്‌കൃതം മുതൽ മലയാളം വരെ ഭാരതത്തിന്റെ ഒരു ഭാഷയും അറിയാത്ത വിദേശികൾ എഴുതിയ വികല ചരിത്രമാണോ നമ്മൾ പഠിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. പാശ്ചാത്യർ സ്ത്രീയെ മനുഷ്യ ജീവികളായിപ്പോലും പരിഗണിക്കാത്തിരുന്ന കാലഘട്ടത്തിലും ഭാരതത്തിൽ സ്ത്രീ ഭരണാധികാരികളുണ്ടായിരുന്നെന്നും ജെ. നന്ദകുമാർ കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യ സമരത്തിൽ നിന്നും സ്വത്വമായ സനാതന ധർമ്മത്തെ അടർത്തി മാറ്റിയപ്പോൾ ഭാരതം വിഭജിക്കപ്പെട്ടു. വന്ദേമാതരം എന്ന വിപ്ലവമന്ത്രം, ദേശീയതയുടെ പഞ്ചാക്ഷരിയെ പോലും പടിയടച്ച് പുറന്തള്ളാൻ നമ്മുടെ നേതാക്കൻമാർ ഒരു കാലത്ത് തയ്യാറായി. ഭാരതത്തിന്റെ സ്വാഭിമാനം വീണ്ടെക്കാനുള്ള ഏക മാർഗം ഹിന്ദുത്വമാണെന്നും, എന്നും സ്വാതന്ത്ര്യ സമര പോരാളികളുടെ പ്രചോദനം സനാതന ധർമ്മമായിരുന്നെന്നും ജെ. നന്ദകുമാർ പറഞ്ഞു.
തുടർന്ന് മുൻ മേജർ സുരേന്ദ്ര പൂന്യ സംസാരിച്ചു. ഹിന്ദു എന്ന് അഭിമാനത്തോടെ നമുക്ക് പറയാൻ കഴിയണമെന്നും, എന്നുവരെ ഹിന്ദു ഉണ്ടോ അന്നുവരെ മാത്രമേ ഹിന്ദുസ്ഥാനുണ്ടാകൂ എന്നും മേജർ സുരേന്ദ്ര പൂന്യ പറഞ്ഞു.
നമ്മളുടെ കുഞ്ഞുങ്ങൾക്ക് ധർമ്മം പകർന്നു നൽകാതെ ലൗ ജിഹാദിനെ കുറിച്ച് പരാതിപ്പെട്ടിട്ട് എന്ത് കാര്യംഎന്ന് അദ്ദേഹം ചോദിച്ചു. ഭീകരവാദികൾ അതിർത്തി കടന്നുവരുന്നവരെ ഇന്ന് നമ്മൾ കാത്തിരിക്കാറില്ല ഇത് സർജ്ജിക്കൽ സ്ട്രൈക്കിന്റെ കാലഘട്ടമാണെന്നും പൂന്യ വ്യക്തമാക്കി.
സേന എപ്പോഴും സജ്ജമാണ് പക്ഷെ ഭരണത്തിൽ ആരാണെന്നത് പ്രധാനമാണ്. രാഷ്ട്രീയ ഇച്ചാശക്തിയുടെ ഉദാഹരണമാണ് സർജ്ജിക്കൽ സ്ട്രൈക്ക്. അതേസമയം ഇസ്ലാമിനും കമ്മ്യൂണിസത്തിനും ദേശിയവികാരം എന്നൊന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ന് രാവിലെ 9.30 ഹിന്ദു യൂത്ത് കോൺക്ലേവ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷാണ് ഹിന്ദു യൂത്ത് കോൺക്ലേവിന് തിരി തെളിയിച്ചത്. ഹിന്ദു മനുഷ്യാവകാശത്തെക്കുറിച്ചും ആഗോളതലത്തിൽ ഹിന്ദു നേരിടുന്ന മതപീഡനത്തെക്കുറിച്ചുമാണ് ഇന്നത്തെ സെമിനാറുകൾ നടന്നത്. പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കളുടെ പ്രതിനിധികൾ സെമിനാറുകളിൽ പങ്കെടുത്തു. രാജേഷ് ജി പിള്ള, അഡ്വ. ശങ്കു ടി ദാസ്, കാ ഭാ സുരേന്ദ്രൻ തിരൂർ ദിനേശ് ശ്യാം ശ്രീകുമാർ എന്നിവർ ഇന്ന് സെമിനാറിൽ സംസാരിച്ചു.

