Nepal-Tara-Flight-missing
ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ പറന്നിറങ്ങിയ തായ്‌ലന്‍ഡ് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 150 യാത്രക്കാരുമായെത്തിയ വിമാനമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ബംഗളൂരു വിമാനത്താവളത്തില്ലാണ് സംഭവം. പറന്നിറങ്ങുന്നതിന് തൊട്ടുമുന്‍പ് ടയര്‍ പൊട്ടിയെങ്കിലും സുരക്ഷിതമായി വിമാനം നിലത്തിറക്കി. മാത്രമല്ല യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും യാതൊരുവിധ പരിക്കുകളുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
256 സീറ്റുകളുള്ള ടിജി 325 ബോയിങ് ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം ചൊവ്വാഴ്ച രാത്രി 11.32 ഓടേയാണ് ബംഗളൂരു വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്.
വിമാനത്താവളത്തിൽ പറന്നിറങ്ങുന്നതിന് തൊട്ടുമുന്‍പ് ടയര്‍ പൊട്ടിയെങ്കിലും പൈലറ്റ് സുരക്ഷിതമായി വിമാനം നിലത്തിറക്കുകയായിരുന്നു. മാത്രമല്ല ആകാശത്ത് വച്ചാണ് ടയര്‍ പൊട്ടിയതെങ്കിലും ഇത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇതോടെ യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. യാത്രക്കാരെ പുറത്തിറക്കിയ ശേഷം വിമാനത്തില്‍ പരിശോധന നടത്തി. സാങ്കേതികവിഭാഗം പുതിയ ടയര്‍ ഘടിപ്പിച്ച ശേഷം വ്യാഴാഴ്ച വിമാനം തായ്‌ലന്‍ഡിലേക്ക് തിരികെ പറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…