തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മുരുക ഭക്തരെ ഒരുമിപ്പിച്ച് നടത്തുന്ന അന്താരാഷ്ട്ര മുരുക ഭക്ത സംഗമത്തിന് വേദിയാകാനൊരുങ്ങി അനന്തപുരി. 2026 ജനുവരി 18, 19, 20 തീയതികളിലാണ് സംഗമം നടക്കുക. ഈ ആഗോള സംഗമത്തിന് മുന്നോടിയായി വിപുലമായ സ്വാഗതസംഘം രൂപീകരണ യോഗം നാളെ വൈകുന്നേരം അഞ്ച് മണിക്ക് ഫോർട്ട് ഹൈസ്കൂളിന് സമീപമുള്ള പാഞ്ചജന്യം കല്യാണ മണ്ഡപത്തിൽ വെച്ച് നടക്കും.
ചടങ്ങിലേക്ക് മുഴുവൻ ഭക്തരെയും ആത്മീയ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഹിന്ദു ആദ്ധ്യാത്മിക ആചാര്യന്മാർ ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചെങ്കൽ രാജശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കും. സംഗമത്തിന്റെ പ്രധാന ചുമതലകൾ നിർവഹിക്കുന്ന സ്വാഗതസംഘം യോഗത്തിൽ വെച്ച് പ്രഖ്യാപിക്കും. മുരുക ഭക്തരെ ഒരുമിച്ചുകൊണ്ടുള്ള ഈ സംഗമം കേരളത്തിന്റെ ആത്മീയ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഗമത്തിൽ ആത്മീയ പ്രഭാഷണങ്ങൾ, സാംസ്കാരിക പരിപാടികൾ, ഭജനകൾ, എന്നിവ ഉണ്ടായിരിക്കും. മുഴുവൻ വിശ്വാസികളെയും ഈ സ്വാഗതസംഘം രൂപീകരണ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്ക് 9447764289,7559843000,9061551488,9446659875 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
സ്വാഗതസംഘം രൂപീകരണ യോഗത്തിന്റെ തത്സമയ ദൃശ്യങ്ങൾ തത്ത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള ഭക്തർക്ക് വീക്ഷിക്കാവുന്നതാണ്. ഇതിനായി https://bit.ly/TatwaLive എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്

