Tuesday, May 21, 2024
spot_img

ആന്ധ്രപ്രദേശിലെ നിര്‍ബന്ധിത മതപരിവർത്തന മാഫിയ: കേന്ദ്രം ഇടപെടുന്നു; മതപ്രചാരകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജഗന്‍ മോഹന്‍ റെഡ്ഢി സര്‍ക്കാരിന് നിർദേശം

ഹൈദരാബാദ്: ആന്ധ്രയിലെ നിര്‍ബന്ധിത മതപ്രചാരകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജഗന്‍ മോഹന്‍ റെഡ്ഢി സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം . കേന്ദ്ര ആഭ്യന്തര മന്ത്രാലയവും , സാമൂഹ്യ നീതി വകുപ്പുമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാരിനും , സംസ്ഥാന സാമൂഹ്യനീതി വകുപ്പിനും പ്രത്യേക നിര്‍ദേശം നല്‍കിയത് . സംസ്ഥാനത്ത് ദളിത് സമുദായത്തില്‍പ്പെട്ട നിരവധി പേരെയാണ് ക്രിസ്തുമതത്തിലേയ്ക്ക് മാറ്റിയത്.

ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം ഇതു സംബന്ധിച്ച പരാതി കേന്ദ്ര സര്‍ക്കാരിനു കൈമാറിയിരുന്നു . ഇതിന്മേലാണ് പുതിയ ഉത്തരവ്. സാമ്ബത്തിക നേട്ടം സൂചിപ്പിച്ചോ , ഭീഷണിപ്പെടുത്തിയോ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് ലീഗല്‍ പ്രൊട്ടക്ഷന്‍ ഫോറം ആവശ്യപ്പെട്ടിരുന്നത്. ആന്ധ്രാപ്രദേശിലെ സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ മന്ത്രാലയം എല്‍‌ആര്‍‌പി‌എഫിന്റെ ഇമെയിലിന്റെ ഉള്ളടക്കവും കൈമാറിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ ക്രിസ്ത്യാനികളുടെ ജനസംഖ്യാപരമായ വിശദാംശങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ സമുദായ നയം, വിവിധ ജില്ലകളിലെയും മണ്ഡലങ്ങളിലെയും അനുപാതമില്ലാത്ത പള്ളികളുടെ എണ്ണം, പട്ടികജാതി / പട്ടികവര്‍ഗക്കാരുടെ വ്യക്തിത്വം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാര്‍ തേടിയിട്ടുണ്ടെന്നാണ് സൂചന .

Related Articles

Latest Articles