Monday, May 20, 2024
spot_img

സൂപ്പില്‍ പ്ലാസ്റ്റികിന്‍റെ അംശമെന്ന് ആരോപണം: എരിവുള്ള ചൂടന്‍ സൂപ്പ്​ മാനേജറുടെ മുഖത്തൊഴിച്ച് യുവതി ; ദൃശ്യങ്ങള്‍ പുറത്ത്

ടെക്​സസ്: റസ്റ്ററന്റ് മാനേജരായ സ്ത്രീയുടെ മുഖത്തേക്ക് എരിവുള്ള ചൂടന്‍ സൂപ്പ്​ ഒഴിച്ച്‌​ യുവതി. തനിക്ക് ലഭിച്ച സൂപ്പില്‍ പ്ലാസ്റ്റിക് അംശം കണ്ടെന്ന് ആരോപിച്ചാണ് ആക്രമണം. അമേരിക്കയിലെ ടെക്​സസ്​ ടെംബിള്‍ സിറ്റിയിലെ സോള്‍ ​ഡി ജലിസ്​കോ മെക്​സിക്കന്‍​ ചെയിന്‍ റസ്റ്റോറന്റിലാണ്​ സംഭവം. ഇതിന്റെ വിഡിയോ പുറത്തുവന്നതിന്​ പിന്നാലെ സ്​ത്രീക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്തു.

റെസ്റ്റോറന്റിന്റെ മാനേജരായ ജെന്നേല്‍ ബ്രോലാന്റ് എന്ന യുവതിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. പ്ലാസ്റ്റിക്​ കണ്ടെയ്​നറിലെ സൂപ്പുമായെത്തിയ യുവതി മാനേജരുമായി തര്‍ക്കിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സമീപം തുറന്നുവെച്ച സൂപ്പും ഉരുകിയ പ്ലാസ്റ്റിക്​ മൂടിയും കാണാനാകും. മാനേജര്‍ ജാനെല്ലെ ബ്രോലാന്‍ഡിനോട്​​ ദേഷ്യപെടുന്ന സ്ത്രീ ഉടന്‍ തന്നെ ചൂടന്‍ സൂപ്പ്​ മുഖത്തേക്ക്​ ഒഴിക്കുകയായിരുന്നു. ടിക്​ടോകില്‍ സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

അതേസമയം ഭാഗ്യവശാല്‍ ഈ സമയമായപ്പോഴേക്കും സൂപ്പിന്റെ ചൂടാറിയതിനാല്‍ മാനേജര്‍ക്ക് മുഖത്തിന് പൊള്ളലേറ്റില്ല. സ്​ത്രീ മുഖത്തേക്ക്​ സൂപ്പ്​ ഒഴിച്ച അനുഭവം തന്നെ മാനസികമായി തളര്‍ത്തിയെന്ന്​ ജാനെല്ലെ പറയുന്നു. പരാതിക്കാരിക്ക് പണം തിരികെ നല്‍കാമെന്നും അല്ലെങ്കില്‍ സൂപ്പ് മാറ്റി നല്‍കാമെന്നും ഉറപ്പുനല്‍കിയിട്ടും റസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റ് കുടുംബങ്ങളുടെയും കുട്ടികളുടെയുമൊക്കെ മുന്നില്‍ വച്ച് യുവതി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റസ്റ്റോറന്റ് മാനേജര്‍ പറയുന്നത്.

ബ്രാഞ്ച് മാനേജരുടെ പരാതിയില്‍ ടെംബിള്‍ പൊലീസ്​ സ്​ത്രീക്കെതിരെ കേസെടുത്തു. ക്രിമിനല്‍ കുറ്റങള്‍ ചുമത്തിയാണ്​ കേസ്​. പൗരന്‍മാര്‍ ഇത്തരത്തില്‍ പെരുമാറുന്നതിനോട്​ യോജിക്കാൻ കഴിയില്ലെന്നും മോശം സേവനങ്ങള്‍ ലഭിച്ചാല്‍ സിവില്‍ അവകാശങ്ങള്‍ക്കായി നിയമവിധേയമായി പോരാടണമെന്നും ടെംബിള്‍ പൊലീസ്​ അറിയിച്ചു.

Related Articles

Latest Articles