തെന്നിന്ത്യൻ താരങ്ങളെ പുകഴ്ത്തി ഇടയ്ക്കൊക്കെ കങ്കണ രംഗത്ത് വരാറുണ്ട്. ബോളിവുഡ് താരങ്ങള്‍ അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നാണ് കങ്കണ എപ്പോഴും അഭിപ്രായപ്പെടുന്നതും. ഇപ്പോഴിതാ, കെ.ജി.എഫ് 2 യിലെ അഭിനയത്തിന് യാഷിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. 70കളിലും 80 കളിലും കണ്ടിട്ടുള്ള അമിതാഭ് ബച്ചനോട് യാഷിനെ താരതമ്യം ചെയ്തു കൊണ്ടായിരുന്നു പരാമര്‍ശം. ദശാബ്ദങ്ങളായി ഇന്ത്യ കാണാന്‍ കാത്തിരുന്ന ‘കോപാകുലനായ യുവാവിനെ’ കണ്ടു എന്നായിരുന്നു കങ്കണ പറഞ്ഞത്.
ഇതുകൂടാതെ, രാം ചരണ്‍, അല്ലു അര്ജുന്, എന്‍ടിആര്‍ ജൂനിയര്‍, യാഷ് എന്നിവരുടെ ചിത്രങ്ങള്‍ പങ്കുവച്ച്, ദക്ഷിണേന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ അവരുടെ സംസ്കാരത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണെന്നും അതാണ് പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതെന്നും കങ്കണ കുറിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറി പോസ്റ്റിലായിരുന്നു പരാമര്‍ശം.
മറ്റൊരു പോസ്റ്റില്‍, കെ.ജി.എഫ് ചാപ്റ്റര്‍ 2-ല്‍ നിന്നുള്ള യാഷിന്റെ പോസ്റ്റര്‍ പങ്കുവെച്ച്, “പതിറ്റാണ്ടുകളായി ഇന്ത്യ കാണാതെപോയ കോപാകുലനായ യുവാവാണ് അദ്ദേഹം. എഴുപതുകള്‍ മുതല്‍ അമിതാഭ് ബച്ചന് അവശേഷിപ്പിച്ച ആ ശൂന്യത അദ്ദേഹം നികത്തുന്നു. അതിമനോഹരം.” എന്നാണ് കുറിച്ചത്.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…