Kerala

നമ്പർ 1 കേരളമേ ലജ്ജിക്കൂ … തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു. 56 വയസുകാരനായ വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശി അനിൽകുമാറാണ് മരിച്ചത്. വട്ടിയൂർക്കാവിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സ കിട്ടാതിരുന്നത് വലിയ വിവാദമായിരുന്നു. എന്നാൽ പുഴുവരിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ അനിൽ കുമാർ ആരോഗ്യ സ്ഥിതി വീണ്ടെടുത്തിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. 2020 സെപ്റ്റംബറിലായിരുന്നു സംഭവം നടന്നത്. വീട്ടിൽ വീണതിനെ തുടര്‍ന്ന് അനിൽ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.

ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹത്തിന് കോവിഡ് ബാധയും സ്ഥിരീകരിച്ചു. എന്നാൽ കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയപ്പോഴാണ് രോഗിയുടെ ശരീരത്തിൽ പുഴുവരിച്ചത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തലയുടെ പിൻഭാഗത്ത് അടക്കം പുഴുവരിച്ച നിലയിലായിരുന്നു. ഇതിനുപിന്നാലെ വീട്ടുകാരും ബന്ധുക്കളും പരാതിയുമായി രംഗത്തുവരികയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

1 hour ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

2 hours ago