Tuesday, September 29, 2026

അഞ്ജുശ്രീയുടെ മരണത്തിൽ ദുരൂഹതയേറുന്നു ;മരണം ആത്മഹത്യയെന്ന് സൂചന ,ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു , നിർണ്ണായക വിവരങ്ങൾ പുറത്ത്

കാസർഗോഡ് :അഞ്ജുശ്രീയുടെ മരണത്തിൽ ദുരൂഹതകൾ ഒഴിയുന്നില്ല.മരണം ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു.ഇതോടൊപ്പം മൊബൈൽ ഫോൺ വിവരങ്ങളും പൊലീസിന് ലഭിച്ചു.നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് കുട്ടി മരിച്ചതെന്നായിരുന്നു നിഗമനം.

എന്നാൽ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറാണ് ഭക്ഷ്യവിഷബാധയേറ്റതല്ലെന്നും വിഷം ഉള്ളിൽ ചെന്ന് മരിച്ചതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും ആദ്യ സൂചന നൽകിയത്. ഇതനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം ആത്മഹത്യയെന്നതിലേക്ക് പൊലീസെത്തിയത്. കൃത്യമായ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles