അഹമ്മദാബാദ്: ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് (Annual Meeting of the ABPS from March 11 to 13)നാളെ കർണാവതിയിൽ തുടക്കമാകും. കര്‍ണാവതിയിലെ തീര്‍ത്ഥധാം പ്രേരണാ പീഠത്തിലെ ശ്രീ നിഷ്‌കളങ്കനാരായണ സത്സംഗ ഹാളിലാണ് ത്രിദിന പ്രതിനിധി സഭ നടക്കുന്നത്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ ഭാരത മാതാവിന്റെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി സഭയ്‌ക്ക് തുടക്കം കുറിക്കും.
സഭയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 1248 പ്രതിനിധികളാണ് പങ്കെടുക്കുന്നതെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതോടൊപ്പം 36 വിവിധ ക്ഷേത്ര സംഘടനകളുടെ ദേശീയ സംഘടനാ സെക്രട്ടറിമാരും ത്രിദിന പ്രതിനിധി സഭയിൽ പങ്കെടുക്കുമെന്നാണ് വിവരം. കേരളത്തിൽ നിന്ന് ആർഎസ്എസ് ദക്ഷിണ ക്ഷേത്ര സഹകാര്യവാഹ് എം. രാധാകൃഷ്ണൻ, പ്രാന്ത സംഘചാലക് അഡ്വ. കെ. ബലറാം, പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ എന്നിവരടക്കം 50 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. അതേസമയം പ്രതിനിധിസഭ മാർച്ച് 13ന് വൈകിട്ടാണ് സമാപിക്കുക.
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം, 2025ൽ സംഘ സ്ഥാപനത്തിന്റെ നൂറാം വർഷം എന്നിവ മുൻനിർത്തിയുള്ള പരിപാടികൾക്ക് യോഗം അന്തിമ രൂപം നൽകും. സംഘ ശതാബ്ദിയുടെ ഭാഗമായി 55,000 സ്ഥലങ്ങളിൽ ഒരു ലക്ഷം പ്രവർത്തന കേന്ദ്രങ്ങൾ എന്നതാണ് ലക്ഷ്യം. ഇതിനായി ഓരോ സംസ്ഥാനവും പ്രത്യേകം പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് സംഗ്രഹിച്ച് ദേശീയതല കർമ്മ പദ്ധതി ആവിഷ്‌കരിക്കും.
കഴിഞ്ഞ മാർച്ച് മുതൽ ഇതിനായി ത്രിവർഷ പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. പ്രവർത്തന വികാസത്തിനായി പൂർണ സമയ പ്രവർത്തകരെ സജ്ജരാക്കുന്നുണ്ട്. സമകാലിക വിഷയങ്ങളടക്കമുള്ള പ്രമേയങ്ങൾ സഭയിൽ അവതരിപ്പിക്കും. സ്വാവലംബിത ഗ്രാമങ്ങളിലൂടെ ആത്മനിർഭര ഭാരതത്തിലേക്കുള്ള പ്രയാണത്തിനനുകൂലമായ വിവിധ പദ്ധതികളും രാജ്യത്താകമാനം നടക്കുന്നുണ്ട്.
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…
നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…
ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…