Tuesday, September 29, 2026

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഗ്രന്ഥകാരനുമായ ആര്‍. ഹരിയുടെ ‘വ്യാസഭാരതത്തിലെ ഭീഷ്മര്‍’ പ്രകാശനം ചെയ്ത് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്‍; ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി

കൊച്ചി: രാജ്യത്തെ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഗ്രന്ഥകാരനുമായ ആര്‍. ഹരിയുടെ ‘വ്യാസഭാരതത്തിലെ ഭീഷ്മര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കൊച്ചി എളമക്കര മാധവനിവാസില്‍ നടന്ന പരിപാടിയില്‍ റിട്ട.ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി.

ചടങ്ങിൽ ആര്‍. ഹരി, ആര്‍എസ്എസ് പ്രാന്ത സംഘ ചാലക് അഡ്വ. കെ.കെ. ബാലറാം, കുരുക്ഷേത്ര എം ഡി സി.കെ.രാധാകൃഷ്ണന്‍, എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

മഹാഭാരതത്തിലെ ഉജ്ജ്വല കഥാപാത്രങ്ങളെ വ്യാസ വീക്ഷണത്തോടെ കാലോചിതമായി അവതരിപ്പിക്കുന്ന പുസ്തകപരമ്പരയുടെ ഭാഗമാണ് വ്യാസഭാരതത്തിലെ ഭീഷ്മര്‍. പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനന്‍ നായരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

വ്യാസഭാരതത്തിലെ ശ്രീകൃഷ്ണന്‍, കര്‍ണന്‍, ദ്രൗപദി, നാരദന്‍ എന്നിവയാണ് മുന്‍പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. കുരുക്ഷേത്ര ആണ് പ്രസാധകര്‍.

Related Articles

Latest Articles