Friday, September 25, 2026

ജ്വല്ലറിയില്‍ മോഷണം; രണ്ടുപേര്‍ പിടിയില്‍, വിറ്റുകിട്ടിയ പണം മയക്കുമരുന്ന് സംഘത്തിന് കൈമാറി

കാസർഗോഡ്: പ്രമുഖ ജ്വല്ലറി ജീവനക്കാരായ അണങ്കൂരിലെ യു.എ. സുലൈമാന്‍ ഉനൈസ് (22), കുണ്ടംകുഴി ദൊഡ്ഡുവയലിലെ പി. വൈശാഖ് (24) എന്നിവരാണ് പോലീസ് പിടിയിലായത്. സ്വര്‍ണം വിറ്റുകിട്ടിയ പണം ഇവര്‍ മയക്കുമരുന്ന് സംഘത്തിന് കൈമാറുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം.

ഏഴുലക്ഷത്തോളം രൂപ വിലവരുന്ന 18 പവന്‍ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ച് കടത്തിയത്. നാല് വളയും, മാലയും, കമ്മലുമടങ്ങുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. വിറ്റുകിട്ടിയ പണം എം.ഡി.എം.എ. പോലുള്ള ലഹരിഉത്പന്നങ്ങൾക്കായി മയക്കുമരുന്ന് സംഘത്തിന് കൈമാറുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽകണ്ടെത്തി.

ജ്വല്ലറിയിലെ കണക്കുകള്‍ പരിശോധിക്കുമ്പോൾ സ്വര്‍ണത്തില്‍ കുറവ് കണ്ടെത്തിയതോടെ, സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനടയിലാണ് ജീവനക്കാരന്‍ സ്വര്‍ണം മോഷ്ടിക്കുന്നതായി കണ്ടത്. തുടര്‍ന്ന് ജ്വല്ലറി ഉടമസ്ഥർ പോലീസില്‍ നല്‍കിയ പരാതിയെ തുടർന്ന് പ്രതികളെ പിടികൂടുകയായിരിന്നു. പ്രതികളെ ചൊവ്വാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയിൽ ആവശ്യപ്പെടുമെന്നും പോലീസ് വ്യക്തമാക്കി. കാസര്‍കോട് എസ്.ഐ. വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Latest Articles