Saturday, September 19, 2026

‘രാജ്യത്ത് കർഷകരുടെ പേരിൽ കപട രാഷ്‌ട്രീയം കളിക്കാൻ നിരവധിപേർ’; കർഷകർക്ക് വേണ്ടി ക്ഷേമപദ്ധതികൾ നടത്തുന്നത് നരേന്ദ്ര മോദി മാത്രമെന്ന് ജെ.പി നദ്ദ

ചണ്ഡീഗണ്ഡ്: രാജ്യത്ത് കർഷകരുടെ പേരിൽ കപട രാഷ്‌ട്രീയം നടത്തുന്നവരെ അതിരൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ ജെപി നദ്ദ. പഞ്ചാബിലെ ബട്ടിൻഡ ജില്ലയിലെ മൗദ് റാലി അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബട്ടിൻഡയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ വൻ ജനാവലിയായിരുന്നു ജെപി നദ്ദയെ കാത്തിരുന്നത്. കർഷകരുടെ പേരിൽ രാഷ്‌ട്രീയം നടത്തുന്നവർ നിരവധിയുണ്ടെന്നും എന്നാൽ കർഷകരുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തിച്ചതുപോലെ മറ്റാരും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ സമാജ് വാദി പാർട്ടിയെ വിശേഷിപ്പിക്കാനുള്ള ഏറ്റവും ചെറിയ വാക്ക് ഗുണ്ട എന്നാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഭീകരരെ സംരക്ഷിക്കുന്നവരാണ് സമാജ് വാദി പാർട്ടിക്കാരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഈ മാസം 20 ന് ആണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.117 നിയമസഭാ സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ നടക്കുന്നത്.

Related Articles

Latest Articles