ദില്ലി: വാരിയംകുന്നനുമായി ഉപമിച്ചു കൊണ്ട് ധീരബലിദാനി ഭഗത് സിങ്ങിനെ അപമാനിച്ചതിന് കേരള സ്പീക്കർ ശ്രീ എം.ബി.രാജേഷിനെതിരെ കേസെടുക്കാൻ ബിജെപി നേതാക്കളായ അനൂപ് ആന്റണിയും തജിന്ദർ ബഗ്ഗയും ഡൽഹിയിൽ പോലീസ് പരാതി നൽകി.
1920കളിൽ മലബാർ കൂട്ടക്കൊലയിൽ ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നൊടുക്കുന്നതിന് നേതൃത്വം നൽകിയ മത തീവ്രവാദി ആയിരുന്ന വാരിയംകുന്നത്ത് ഹാജിയെ വെള്ള പൂശാനാണ് കമ്മ്യൂണിസ്റ്റ് നേതാക്കൻമാരുടെ ശ്രമമെന്നും, അതിന് വേണ്ടി ഭഗത് സിങ്ങിനെ പോലുള്ള രാഷ്ട്ര പുരുഷന്മാരെ മനപ്പൂർവ്വം അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്നും അനൂപ് ആന്റണി പറഞ്ഞു. എം.ബി.രാജേഷ് മാപ്പ് പറയണമെന്ന് അവർ ആവശ്യപ്പെട്ടു.
ഈ വിഷയത്തെ ദേശീയ തലത്തിൽ മുഴുവൻ ഭാരതീയരുടെയും ശ്രദ്ധയിൽ കൊണ്ട് വരികയും കമ്മ്യൂണിസ്റ്റ് പ്രീണന രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തുകയും ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. അതോടൊപ്പം 1921 മലബാർ കൂട്ടക്കൊലയെ വെള്ള പൂശി ഇടത് ചരിത്രകാരന്മാർ പടച്ചു വിട്ട കള്ളങ്ങൾ പൊളിച്ചെഴുതി സത്യാവസ്ഥ മുഴുവൻ ലോകത്തെയും അറിയിക്കുവാനുള്ള ഒരു വലിയ ക്യാമ്പയിൻ നടത്തുമെന്നും അനൂപ് ആന്റണി പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

